എതിര്‍ ടീമിലായാലല്ലേ ഭീഷണി, സ്വന്തം ടീമിലാണെങ്കില്‍ പേടിക്കേണ്ടല്ലോ; ക്രിസ്റ്റ്യാനോയ്ക്ക് സലയെ ഒപ്പം വേണം

ലിവര്‍പൂളില്‍ ഇത് തുടക്കം മാത്രമാണെന്ന് ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങളെ തള്ളി സല വ്യക്തമാക്കിയിരുന്നു. പക്ഷേ ഒരു വമ്പന്‍ ട്രാന്‍സ്ഫര്‍ ഫുട്‌ബോള്‍ ലോകം മണക്കുന്നുണ്ട്
എതിര്‍ ടീമിലായാലല്ലേ ഭീഷണി, സ്വന്തം ടീമിലാണെങ്കില്‍ പേടിക്കേണ്ടല്ലോ; ക്രിസ്റ്റ്യാനോയ്ക്ക് സലയെ ഒപ്പം വേണം

ലിവര്‍പൂളില്‍ ഇത് തുടക്കം മാത്രമാണെന്ന് ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങളെ തള്ളി സല വ്യക്തമാക്കിയിരുന്നു. പക്ഷേ ഒരു വമ്പന്‍ ട്രാന്‍സ്ഫര്‍ ഫുട്‌ബോള്‍ ലോകം മണക്കുന്നുണ്ട്. പിഎസ്ജി വിട്ട് നെയ്മര്‍ റയലിലേക്കെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിന് ഇടയില്‍ സലയേയോ ഏഡന്‍ ഹസാര്‍ഡിനെയോ തനിക്ക് റയലില്‍ ഒപ്പം വേണമെന്ന ആവശ്യം ക്രിസ്റ്റ്യാനോ മുന്നോട്ടു വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍ വലിയ നേട്ടങ്ങളില്ലാതെ റയലിന്റെ പോരാട്ടം അവസാനിച്ചതോടെ ടീമില്‍ വലിയ അഴിച്ചു പണികള്‍ പെരസ് നടത്തിയേക്കുമെന്നാണ് സൂചന. ബെയ്‌ലും ബെന്‍സമയും ഈ സീസണോടെ റയല്‍ വിട്ടേക്കുമെന്നാണ് സ്പാനിഷ് മാധ്യമമായ ഡോണ്‍ ബലോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ബയേണിന്റെ ഗോള്‍ മെഷിന്‍ ലെവാന്‍ഡോവ്‌സ്‌ക്കിക്ക് വേണ്ടി പണം കളയാതെ സലയെയോ ചെല്‍സി താരം ഹസാര്‍ഡിനെയോ ടീമിലേക്കെത്തിക്കു എന്ന നിലപാട് ക്രിസ്റ്റ്യാനോ മാനേജ്‌മെന്റിന് മുന്‍പാകെ വെച്ചു. സീസണില്‍ 44 ഗോളുകള്‍ അടിച്ച സല ഗോള്‍വേട്ട തുടങ്ങിയപ്പോള്‍ തന്നെ ഈജിപ്ത്യന്‍ താരത്തെ റയലുമായി ബന്ധപ്പെടുത്തി റിപ്പോര്‍ട്ടുകള്‍ പരന്നിരുന്നു. 

ലോക കപ്പ് സന്നായ മത്സരത്തില്‍ സലയുടെ ഈജിപ്തും ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലും ഏറ്റുമുട്ടിയിരുന്നു. അന്ന് സലയുടെ ഒരു ഗോളിന് 90 മിനിറ്റ് വരെ ഈജിപ്ത് മുന്നിട്ടു നിന്നുവെങ്കിലും ഇഞ്ചുറി ടൈമില്‍ രണ്ട് ഗോള്‍ നേടി ക്രിസ്റ്റിയാനോ പോര്‍ച്ചുഗലിനെ ജയിപ്പിക്കുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗ് ഫൈനലിലാണ് ഇനി സലയും ക്രിസ്റ്റ്യാനോയും ഏറ്റുമുട്ടുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com