സിവയുടെ കുസൃതിത്തരം ഗ്രൗണ്ടിലേക്കും; സംഭവം പഞ്ചാബിനെ തോല്‍പ്പിച്ചതിന് ശേഷം

പഞ്ചാബിനെതിരായ മത്സരത്തിന് ശേഷം മറ്റൊരാളുടെ കളി കൂടി ഗ്രൗണ്ടില്‍ നിന്നും ആരാധകര്‍ക്ക് മുന്നിലേക്കെത്തി
സിവയുടെ കുസൃതിത്തരം ഗ്രൗണ്ടിലേക്കും; സംഭവം പഞ്ചാബിനെ തോല്‍പ്പിച്ചതിന് ശേഷം

പഞ്ചാബിന്റെ പ്ലേഓഫ് സ്വപ്‌നങ്ങള്‍ തകര്‍ത്തായിരുന്നു ചെന്നൈ പോയിന്റ് ടേബിളില്‍ ഹൈദരാബാദിന് ഒപ്പത്തിന് ഒപ്പമെത്തിയത്. നെറ്റ് റണ്‍റേറ്റിന്റെ നേരിയ വ്യത്യാസം മാത്രമാണ് ഇപ്പോള്‍ ചെന്നൈയും ഹൈദരാബാദും തമ്മിലുള്ളത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ വയസന്‍ പടയെ ധോനി പ്ലേഓഫിലേക്ക് നയിച്ചു. 

കളിക്കളത്തിലെ കളികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പഞ്ചാബിനെതിരായ മത്സരത്തിന് ശേഷം മറ്റൊരാളുടെ കളി കൂടി ഗ്രൗണ്ടില്‍ നിന്നും ആരാധകര്‍ക്ക് മുന്നിലേക്കെത്തി. കുസൃതി കളിയാണെന്ന് മാത്രം. ധോനിയും സിവയുടേയും കളിയായിരുന്നു അത്. 

ഐപിഎല്‍ തുടങ്ങിയതിന് ശേഷം സിവ പാട്ടുപാടിയും ഡാന്‍സ് കളിച്ചുമെല്ലാം നിരവധി തവണ വാര്‍ത്തകളില്‍ നിറഞ്ഞു കഴിഞ്ഞു. ഇപ്പോള്‍ ഗ്രൗണ്ടില്‍ നിന്നാണ് പപ്പയുടേയും മകളുടേയും കളി. ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്നാണ് സിവയ്‌ക്കൊപ്പം ധോനിയുടെ കളി. 

ചെന്നൈ സൂപ്പര്‍ കിങ് ഇതിന്റെ വീഡിയോ ഷെയര്‍ ചെയ്തതോടെ പതിവ് പോലെ തന്നെ വീഡിയോ വൈറലായി. ഹിനായയ്ക്കും, ഗ്രാസിക്കും ഒപ്പം റിങ്ങാ റിങ്ങാ റോസ് കളിക്കുന്നതും, ഒറ്റയ്ക്കുള്ള കിടിലന്‍ ഡാന്‍സ് സ്‌റ്റെപ്പുകളുമെല്ലാം സിവയുടേതായി നേരത്തെ പുറത്തുവന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com