ഡ്രസിങ് റൂമില്‍ ധോനിക്ക് ആദരവുമായി ബ്രാവോ; ചുവടുവെച്ച് ഭാജിയും

പതിനൊന്ന് ഐപിഎല്‍ സീസണുകളില്‍ എട്ട് തവണയും ഐപിഎല്‍ ഫൈനല്‍ കണ്ട ധോനി, ഇത് ഏഴാം തവണയാണ് ചെന്നൈയെ ഫൈനലിലേക്ക് എത്തിക്കുന്നത്
ഡ്രസിങ് റൂമില്‍ ധോനിക്ക് ആദരവുമായി ബ്രാവോ; ചുവടുവെച്ച് ഭാജിയും

വയസന്‍ പടയെന്ന് വിളിച്ച് കളിയാക്കിയവരെ വെട്ടിലാക്കിയായിരുന്നു ധോനിയും സംഘവും പതിനൊന്നാം സീസണിലെ ഐപിഎല്‍ ഫൈനലിലേക്ക് കുതിച്ചത്. പൊരുതി നിന്ന ഡിപ്ലസിയായിരുന്നു ചെന്നൈയെ ജയത്തിലേക്ക് എത്തിച്ചത്. 

പതിനൊന്ന് ഐപിഎല്‍ സീസണുകളില്‍ എട്ട് തവണയും ഐപിഎല്‍ ഫൈനല്‍ കണ്ട ധോനി, ഇത് ഏഴാം തവണയാണ് ചെന്നൈയെ ഫൈനലിലേക്ക് എത്തിക്കുന്നത്. ഈ നേട്ടത്തിലേക്കെത്തിയ ധോനിക്ക് ആദരവര്‍പ്പിക്കുകയാണ് ബ്രാവോ. അതും ഡാന്‍സ് കളിച്ച്. 

കസേരയിലിരിക്കുന്ന ധോനിക്ക് മുന്നില്‍ നിന്നും പാട്ടുപാടി ചുവടുവയ്ക്കുകയാണ് ബ്രാവോ. ഒപ്പം ഹര്‍ഭജന്‍ സിങ്ങുമുണ്ട്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള മടങ്ങി വരവ് ഫൈനലിലേക്കെത്തിച്ച് ആഘോഷിക്കുകയാണ് ചെന്നൈ. സണ്‍റൈസേഴ്‌സിനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചായിരുന്നു ചെന്നൈയുടെ ജയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com