ബാഴ്‌സയ്ക്ക് എതിരെ വരുമെന്ന പേടി വേണ്ട; പുതിയ വീട് പ്രഖ്യാപിച്ച് ഇനിയെസ്റ്റ

ബാഴ്‌സയ്ക്ക് ശേഷം ഇനിയെസ്റ്റയെ എവിടെയായിരിക്കും കാണുക എന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു
ബാഴ്‌സയ്ക്ക് എതിരെ വരുമെന്ന പേടി വേണ്ട; പുതിയ വീട് പ്രഖ്യാപിച്ച് ഇനിയെസ്റ്റ

ബാഴ്‌സയ്ക്ക് ശേഷം ഇനിയെസ്റ്റയെ എവിടെയായിരിക്കും കാണുക എന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. ബാഴ്‌സയ്‌ക്കെതിരെ ഇനിയെസ്റ്റ കളിക്കുന്ന സാഹചര്യം വരുമോ എന്നതായിരുന്നു ആ ആശങ്കയ്ക്ക് പിന്നില്‍. എന്നാല്‍ ഒടുവില്‍ എവിടേക്കാണ് താന്‍ പോകുന്നതെന്ന് പ്രഖ്യാപിക്കുകയാണ് ഇനിയെസ്റ്റ. 

എന്റെ പുതിയ വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞ് ഫ്‌ലൈറ്റിനുള്ളിലെ ഫോട്ടോ ആരാധകരുമായി പങ്കുവയ്ക്കുകയായിരുന്നു ഇനിയെസ്റ്റ്. ഇനിയെസ്റ്റയ്ക്ക് ഒപ്പമുള്ളതാവട്ടെ ജപ്പാന്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ടീം വിസെല്‍ കോബെയുടെ ഉടമ ഹിറോഷി മൈകിടാനിയും. 

 

A post shared by Andres Iniesta (@andresiniesta8) on

ലോക കപ്പിന് ശേഷം ജെ ലീഗില്‍ ഇനിയെസ്റ്റ ഇറങ്ങുമെന്ന് ഏറെക്കുറെ ഇപ്പോള്‍ ഉറപ്പായി കഴിഞ്ഞു. ജാപ്പനീസ് ലീഗിലേക്ക് എത്തുന്ന ആദ്യ ബാഴ്‌സ താരമല്ല ഇനിയെസ്റ്റ. ഇനിയെസ്റ്റയ്ക്ക് മുന്‍പ് ജൂലിയോ സലിനാസ് യൊക്കോഹോമ എഫ് മാരിനോസിന് വേണ്ടി കളിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com