വിരാട് കോഹ് ലിക്ക് നട്ടെല്ലിന് പരിക്ക്? ഇംഗ്ലണ്ട് പരമ്പരയും സംശയത്തിന്റെ നിഴലില്‍

സ്ലിപ് ഡിസ്‌കിനെ തുടര്‍ന്ന് കോഹ് ലിയോടെ വിശ്രമം എടുക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്
വിരാട് കോഹ് ലിക്ക് നട്ടെല്ലിന് പരിക്ക്? ഇംഗ്ലണ്ട് പരമ്പരയും സംശയത്തിന്റെ നിഴലില്‍

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി പരിക്കിന്റെ പിടിയില്‍. സ്ലിപ് ഡിസ്‌കിനെ തുടര്‍ന്ന് കോഹ് ലിയോടെ വിശ്രമം എടുക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

ഇതോടെ കോഹ് ലിക്ക് കൗണ്ടി സീസണ്‍ നഷ്ടമായേക്കും. മുംബൈയിലെ ഹിന്ദുജാ ആശുപത്രിയില്‍ ബുധനാഴ്ചയോടെയാണ് കോഹ് ലി എത്തിയത്. ഇവിടെ നടത്തിയ പരിശോധനയില്‍ സ്ലിപ്പ് ഡിസ്‌ക് ആണ് കോഹ് ലിയെ അലട്ടുന്നതെന്ന് വ്യക്തമായി. 

അടിയന്തരമായി പരിശീലനങ്ങളില്‍ നിന്നും വിട്ട് പൂര്‍ണ വിശ്രമം വേണമെന്നാണ് കോഹ് ലിക്ക് ഡോക്ടര്‍ നല്‍കിയ നിര്‍ദേശം. ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്നും കോഹ് ലി വിട്ടുനില്‍ക്കേണ്ടി വരുമോയെന്ന് വ്യക്തമല്ല. ബിസിസിഐ മെഡിക്കല്‍ ടീമിന്റെ പരിശോധനയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. 

 ശരീരത്തെ ക്ഷീണം വലയ്ക്കാന്‍ ആരംഭിക്കുന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയതായി കോഹ് ലി അടുത്തിടെ പറഞ്ഞിരുന്നു. ശ്രദ്ധയോടെ ശരീരത്തെ മുന്നോട്ടു കൊണ്ടുപോയാല്‍ മാത്രമേ കരിയര്‍ ഈ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുകയുള്ളെന്നും കോഹ് ലി ചൂണ്ടിക്കാട്ടിയിരുന്നു. 

കഴിഞ്ഞ ഒരു വര്‍ഷത്തിന് ഇടയില്‍ ഇന്ത്യ കളിച്ച ഒന്‍പത് ടെസ്റ്റുകളിലും കോഹ് ലിയുണ്ടായിരുന്നു. ഇന്ത്യ കളിച്ച 32 ഏകദിനങ്ങളില്‍ 29ലും കോഹ് ലി ഇന്ത്യന്‍ കുപ്പായത്തില്‍ ഇറങ്ങി. അടുത്തിടെയാണോ കോഹ് ലി പരിക്കിന്റെ പിടിയിലേക്ക് വിണതെന്ന് വ്യക്തമല്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ട്വിന്റി20യില്‍ പുറം വേദനയെ തുടര്‍ന്ന് കോഹ് ലി വിട്ടുനിന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com