ഐപിഎല്ലിലെ രണ്ടാം ഫൈനലിസ്റ്റിനെ മുന്‍കൂട്ടി നിശ്ചയിച്ച് ഹോട്ട്‌സ്റ്റാറിന്റെ പ്രമോ; ഒത്തുകളിയെന്ന വിമര്‍ശനം ശക്തം

2018 ഐപിഎല്‍ ഫൈനലിന്റെ പരസ്യത്തില്‍ ഹോട്ട്‌സ്റ്റാര്‍ ചെന്നൈയ്ക്ക് ഒപ്പം കൊല്‍ക്കത്തയെയാണ് കാണിക്കുന്നത്
ഐപിഎല്ലിലെ രണ്ടാം ഫൈനലിസ്റ്റിനെ മുന്‍കൂട്ടി നിശ്ചയിച്ച് ഹോട്ട്‌സ്റ്റാറിന്റെ പ്രമോ; ഒത്തുകളിയെന്ന വിമര്‍ശനം ശക്തം

ആദ്യ എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനെ 25 റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത രണ്ടാം എലിമിനേറ്ററിലേക്കെത്തി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കൊല്‍ക്കത്ത ഇന്ന് നേരിടും. അതിലെ വിജയിയായിരിക്കും ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എതിരാളിയായി എത്തുക. 

എന്നാലിപ്പോള്‍, കൊല്‍ക്കത്ത ഫൈനലിലേക്ക് എത്തുമെന്ന് ഉറപ്പിച്ച് പ്രമോ പുറത്തിറക്കിയിരിക്കുകയാണ് ഹോട്ട്‌സ്റ്റാര്‍. 2018 ഐപിഎല്‍ ഫൈനലിന്റെ പരസ്യത്തില്‍ ഹോട്ട്‌സ്റ്റാര്‍ ചെന്നൈയ്ക്ക് ഒപ്പം കൊല്‍ക്കത്തയെയാണ് കാണിക്കുന്നത്. രണ്ടാം എലിമിനേറ്റര്‍ നടക്കുന്നതിന് മുന്‍പാണ് ഹോട്ട്‌സ്റ്റാര്‍ ഫൈനലിസ്റ്റുകളെ നിശ്ചയിച്ചിരിക്കുന്നത്. 

ചെന്നൈയേയും കൊല്‍ക്കത്തയേയും കാണിച്ച് ഹോട്ട്‌സ്റ്റാര്‍ ഐപിഎല്‍ ഫൈനല്‍ പ്രമോ പുറത്തിറക്കിയെന്നാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ ഷെയര്‍ ചെയ്ത് പറയുന്നത്. ഇതോടെ ഐപിഎല്ലില്‍ നടക്കുന്നത് ഒത്തുകളിയാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്. 

മെയ് 27നാണ് ഫൈനല്‍. വിവാദമായതോടെ പ്രമോ ഹോട്ട്‌സ്റ്റാര്‍ പിന്‍വലിച്ചു. എന്നാല്‍ അതിനോടകം തന്നെ ആരാധകര്‍ പ്രമോ തങ്ങളുടെ പക്കലേക്ക് പകര്‍ത്തിയിരുന്നു. അതോടെ വരാന്‍ പോകുന്ന ഐപിഎല്‍ ഫൈനലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com