ഗര്‍ഭിണിയാണെങ്കില്‍ എന്താ? വര്‍ക്ക്ഔട്ട് വീഡിയോയുമായെത്തി സാനിയ

ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനായുള്ള വര്‍ക്ക്ഔട്ടിന്റെ വീഡിയോയോ ചിത്രങ്ങളോ ഷെയര്‍ ചെയ്യാന്‍ വെല്ലുവിളിച്ചായിരുന്നു കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് തുടങ്ങിവെച്ച ഫിറ്റ്‌നസ് ചലഞ്ച്
ഗര്‍ഭിണിയാണെങ്കില്‍ എന്താ? വര്‍ക്ക്ഔട്ട് വീഡിയോയുമായെത്തി സാനിയ

ഗര്‍ഭിണിയായിരിക്കുന്നു എന്നത് പ്രശ്‌നമല്ല. നിങ്ങള്‍ക്ക് പൂര്‍ണ ആരോഗ്യത്തോടെയിരിക്കാനാവും.അതിന് വേണ്ടി പ്രയത്‌നിക്കാനുമാകും
കേന്ദ്ര കായിക മന്ത്രി തുടങ്ങിവെച്ച ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി വര്‍ക്ക്ഔട്ട് വീഡിയോ ഷെയര്‍ ചെയ്തായിരുന്നു കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങി നില്‍ക്കുന്ന സാനിയാ മിര്‍സയുടെ ഈ വാക്കുകള്‍. 

ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനായുള്ള വര്‍ക്ക്ഔട്ടിന്റെ വീഡിയോയോ ചിത്രങ്ങളോ ഷെയര്‍ ചെയ്യാന്‍ വെല്ലുവിളിച്ചായിരുന്നു കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് തുടങ്ങിവെച്ച ഫിറ്റ്‌നസ് ചലഞ്ച്.

വിരാട് കോഹ് ലിയും ദീപികാ പതുക്കോളും കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ചലഞ്ച് ഏറ്റെടുത്ത് തങ്ങളുടെ വര്‍ക്ക്ഔട്ട് വീഡിയോയുമായെത്തി. 

ഒരു മാസം മുന്‍പായിരുന്നു തങ്ങള്‍ക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്നുവെന്ന സന്തോഷം സാനിയ ആരാധകരുമായി പങ്കുവെച്ചത്. ഗര്‍ഭിണിയായതിനാല്‍ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമാവാന്‍ സാനിയ തയ്യാറാകുമോ എന്ന ചോദ്യങ്ങളെ തള്ളിയായിരുന്നു വര്‍ക്ക്ഔട്ടിന്റെ വീഡിയോയുമായി സാനിയ എത്തിയത്. 

യുവരാജ് സിങ്, പ്രിയങ്ക ചോപ്ര, അഭിഷേക് ബച്ചന്‍ എന്നിവരെയാണ് സാനിയ ഫിറ്റ്‌നസ് ചലഞ്ചില്‍ വെല്ലുവിളിച്ചിരിക്കുന്നത്. കോഹ് ലി വെല്ലുവിളിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി വീഡിയോ പോസ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കി. എന്നാല്‍ ഇന്ധന വില കുറയ്ക്കാനും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കാനുമെല്ലാമുള്ള ചലഞ്ചുകളിലൂടെ മോദിക്ക് നേരെ വിമര്‍ശനം ഉന്നയിക്കാനും ഇത് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ആയുധമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com