നൂറ് ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യന്‍ കളിക്കാരും പോയേക്കും; ഗിവ് ആന്‍ഡ് ടേക്കിന് ബിസിസിഐ 

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇന്ത്യന്‍ താരങ്ങള്‍ എത്തണമെന്ന ആഗ്രഹം എല്ലാ മേഖലയില്‍ നിന്നും ഉയര്‍ന്നുവെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ പാക്കിസ്ഥാന് അപ്രാപ്യമായി തന്നെ തുടര്‍ന്നു
നൂറ് ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യന്‍ കളിക്കാരും പോയേക്കും; ഗിവ് ആന്‍ഡ് ടേക്കിന് ബിസിസിഐ 

ഇന്ത്യയ്ക്ക് പുറത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പ്രൊഫഷണല്‍ ലീഗ് കളിക്കുന്ന സാഹചര്യം അധികം ഉണ്ടായിട്ടില്ല. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇന്ത്യന്‍ താരങ്ങള്‍ എത്തണമെന്ന ആഗ്രഹം എല്ലാ മേഖലയില്‍ നിന്നും ഉയര്‍ന്നുവെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ പാക്കിസ്ഥാന് അപ്രാപ്യമായി തന്നെ തുടര്‍ന്നു. 

ഐപിഎല്‍ അല്ലാതെ വിരാട് കോഹ് ലിയും ധോനിയുമെല്ലാം പ്രൊഫഷണല്‍ ലീഗ് കളിക്കുന്നത് കാണാന്‍ നമുക്കാകുമോ എന്ന ആരാധകരുടെ ചോദ്യത്തിന് അടുത്ത് തന്നെ ചിലപ്പോള്‍ അനുകൂലമായ മറുപടി ലഭിച്ചേക്കും. 2020ല്‍ ആരംഭിക്കാനിരിക്കുന്ന ഇംഗ്ലണ്ടിന്റെ 100 ബോള്‍ ക്രിക്കറ്റ് ലീഗ് കളിക്കാന്‍ ഇന്ത്യന്‍ താരങ്ങളും പോയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ഐപിഎല്ലിന്റെ മാര്‍ക്കറ്റ് മൂല്യം ഉയര്‍ത്തുക ലക്ഷ്യമിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വിദേശ പ്രൊഫഷണല്‍ ലീഗുകളില്‍ കളിക്കുന്നതിന് ബിസിസിഐ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 100 ബോള്‍ ക്രിക്കറ്റിന്റെ കാര്യത്തില്‍ ബിസിസിഐ വിലക്ക് മാറ്റിയേക്കുമെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇന്ത്യന്‍ താരങ്ങള്‍ ഇവിടേക്ക് കളിക്കാനെത്തിയാല്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വേണ്ടിയുള്ള ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ വിലപേശലിന് അത് സഹായകമാകും. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് കളിക്കാര്‍ മാറി നില്‍ക്കുന്ന പക്ഷം ഉത്ഘാടന സീസണില്‍ തന്നെ ഇന്ത്യന്‍ താരങ്ങള്‍ ഇവിടെ കളിക്കാനെത്തിയാല്‍ അത് ലീഗിന് വലിയ ഊര്‍ജമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഐപിഎല്ലിന്റെ തുടക്ക സീസണില്‍ ഇംഗ്ലണ്ട് താരങ്ങളെ ഐപിഎല്ലിലേക്ക് അധികം ലഭിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ കുറേ സീസണുകളായി ആ പ്രവണതയ്ക്ക് മാറ്റം വന്ന്ിരുന്നു. ഐപിഎല്‍ വിദേശ താരങ്ങളില്‍ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്കായിരുന്നു ഉയര്‍ന്ന തുക ലേലത്തില്‍ നേടിയത്. രാജസ്ഥാന് വേണ്ടിയുള്ള പ്രകടനത്തിലൂടെ ജോസ് ബട്ട്‌ലറിന് ദേശീയ ടീമിലേക്കുള്ള വിളി വരികയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com