കടന്നു പോയതും വരുന്നതുമായ തലമുറകള്‍ പിന്നിലേക്ക് മാറിയേ തീരു; എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരം പെലെ തന്നെ

ഫുട്‌ബോളിലെ ആദ്യ സൂപ്പര്‍ സ്റ്റാറിനെ വെല്ലാന്‍ മെസിയും ക്രിസ്റ്റ്യാനോയും ഉള്‍പ്പെടുന്ന ഫുട്‌ബോള്‍ ലോകത്തിന് ഇപ്പോഴും സാധിക്കുന്നില്ല
കടന്നു പോയതും വരുന്നതുമായ തലമുറകള്‍ പിന്നിലേക്ക് മാറിയേ തീരു; എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരം പെലെ തന്നെ

കടന്നു പോകുന്ന തലമുറകളെ ഒന്നടങ്കം പിന്നിലാക്കി ഫുട്‌ബോളിലെ രാജാവ് ഞാന്‍ തന്നെയെന്ന് വീണ്ടും ഉറപ്പിക്കുകയാണ് പെലെ. ലോക ഫുട്‌ബോളിലെ അതികായകരെ തിരഞ്ഞുള്ള വോട്ടെടുപ്പില്‍ കളിക്കളം വിട്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും പെലെ തന്നെ ഒന്നാമതേക്കെത്തി. 

മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ തള്ളിയാണ് പെലെ ഫുട്‌ബോള്‍ ലോകത്തിലെ തന്റെ ആധിപത്യത്തിന് ഇപ്പോഴും ഒരു കുലുക്കവും വന്നിട്ടില്ലെന്ന് തെളിയിക്കുന്നത്. ഹിസ്റ്ററി ടെലിവിഷന്‍ ചാനലായിരുന്നു ലോകത്തെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മുന്നില്‍ വോട്ടെടുപ്പുമായി എത്തിയത്. 

മൂന്ന് ലോക കിരീടങ്ങളില്‍ മുത്തമിട്ട, 21 വര്‍ഷത്തെ കരിയറില്‍ അടിച്ചു കൂട്ടിയ 727 ഗോളുകളിലൂടെ ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയിലെത്തിയ ഫുട്‌ബോളിലെ ആദ്യ സൂപ്പര്‍ സ്റ്റാറിനെ വെല്ലാന്‍ മെസിയും ക്രിസ്റ്റ്യാനോയും ഉള്‍പ്പെടുന്ന ഫുട്‌ബോള്‍ ലോകത്തിന് ഇപ്പോഴും സാധിക്കുന്നില്ല. 

16ാം വയസില്‍ ലോക കപ്പില്‍ കളിക്കാനിറങ്ങി പെലെ തീര്‍ത്ത റെക്കോര്‍ ഇപ്പോഴും ലോകത്തിലെ എല്ലാ യുവത്വത്തിനും അപ്രാപ്യമായി തന്നെ തുടരുകയാണ്. അങ്ങിനെ തനിക്ക് പകരം വയ്ക്കാന്‍ ഫുട്‌ബോളില്‍ മറ്റൊരു താരമില്ലെന്ന് ബ്രസീലിയന്‍ ഇതിഹാസം പ്രഖ്യാപിക്കുന്നു. 

പെലെയ്ക്ക് പിന്നില്‍ പോളില്‍ രണ്ടാമതെത്തിയിരിക്കുന്നത് ഫുട്‌ബോള്‍ മിശിഹയാണ്. മെസിക്ക് പിന്നിലാണ് ക്രിസ്റ്റിയാനോയ്ക്ക് സ്ഥാനം. പോളില്‍ മുന്നിലെത്തിയിരിക്കുന്ന ബ്രിട്ടന്‍ താരം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇതിഹാസം ജോര്‍ജ് ബെസ്റ്റാണ്. അര്‍ജന്റീനിയന്‍ ഇതിഹാസം മറഡോണയ്ക്കും മുന്നില്‍ ബെസ്റ്റ് ലിസ്റ്റില്‍ ഇടം പിടിച്ചു. 

ലോക ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച 40 പേര്‍

1. പെലെ
2. മെസി
3. ക്രിസ്റ്റ്യാനോ
4. ജോര്‍ജ് ബെസ്റ്റ്
5. മറഡോണ
6. ബോബി മൂറി
7. ജോഹന്‍ ക്രഫി
8. സര്‍ ബോബ്ി ചാര്‍ല്‍ട്ടന്‍
9. ഡേവിഡ് ബെക്കാം
10. സിനദിന്‍ സിദാന്‍
11. തിയറി ഹെന്റി
12. ഫ്രാന്‍സ് ബെക്കന്‍ബ്യൂര്‍
13. ഈസെബിയോ
14. കെന്നി ഡാല്‍ഗ്ലിഷ്
15. റൊണാള്‍ഡീന്യോ
16. റ്യാന്‍ ഗിഗ്‌സ്
17. ഗാരി ലിനെകര്‍
18. പോള്‍ ഗാസ്‌കോയിന്‍
19. റൊണാള്‍ഡോ
20. സ്റ്റീവന്‍ ജെറാഡ്
21. ഡെനിസ് ലോ
22. ഡെന്നിസ് ബെര്‍ഗ്കാമ്പ്
23. ആല്‍ഫ്രെഡോ ഡി സ്റ്റെഫാനോ
24. ഫെറെന്‍സ് പുസ്‌കസ്
25. വെയിന്‍ റൂണി
26. സര്‍ തോം ഫിന്നെ
27. മൊക്കല്‍ അവന്‍
28. മൈക്കല്‍ പ്ലാറ്റിനി
29. ജര്‍ഗെന്‍ ക്ലിന്‍സമന്‍
30. ലോതര്‍
31. മാര്‍കോ വന്‍ ബസ്റ്റന്‍
32. മുഹമ്മദ് സല
33. ബ്രയന്‍ റോബിന്‍സന്‍
34. ലെവ് യഷിന്‍
35. ബെയില്‍
36. ഇബ്രാഹിമോവിച്ച്
37. ഫ്രാന്‍കോ ബരേസി
38. സാവി
39. കെവിന്‍ ദെ ബ്രുയിന്‍
40. ബഫണ്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com