പരിക്കില്‍ നിന്നും നൂറ് ശതമാനം മുക്തനല്ല, പക്ഷേ എന്നെ തടയാനാവില്ലെന്ന് നെയ്മര്‍ 

നൂറ് ശതമാനം ആരോഗ്യത്തോടെ ഞാന്‍ ലോക കപ്പിന് സജ്ജമായി കഴിഞ്ഞു എന്ന് ഇപ്പോള്‍ പറയാനാവില്ല
പരിക്കില്‍ നിന്നും നൂറ് ശതമാനം മുക്തനല്ല, പക്ഷേ എന്നെ തടയാനാവില്ലെന്ന് നെയ്മര്‍ 

ലോക കപ്പ് കളിക്കാന്‍ റഷ്യയിലേക്ക് പറക്കുന്ന ബ്രസീല്‍ സംഘത്തില്‍ നെയ്മര്‍ ഉണ്ടാകുമോ എന്ന ആശങ്ക ടീം മാനേജ്‌മെന്റിനേയും ആരാധകരേയും വിട്ടൊഴിഞ്ഞു കഴിഞ്ഞു. പക്ഷേ നെയ്മറിലെ ഫുട്‌ബോള്‍ അതിന്റെ ഭംഗിയോടെ റഷ്യയില്‍ കാണാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് നെയ്മറിന്റെ ഭാഗത്ത് നിന്നും അനുകൂല മറുപടി ലഭിക്കുന്നില്ല.

നൂറ് ശതമാനം ആരോഗ്യത്തോടെ ഞാന്‍ ലോക കപ്പിന് സജ്ജമായി കഴിഞ്ഞു എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് നെയ്മര്‍ പറയുന്നത്. പ്രത്യക്ഷത്തില്‍ ഞാന്‍ പൂര്‍ണ സജ്ജമാണ്. കാലുകള്‍ സുഖമായിരിക്കുന്നു. എന്നാല്‍ എനിക്ക് ഇപ്പോഴും അസ്വസ്ഥത തോന്നുന്നുണ്ട്. അത് എന്നെ അലട്ടുന്നതല്ലെന്നും നെയ്മര്‍ പറയുന്നു. 

നൂറ് ശതമാനം സജ്ജമാകാന്‍ സമയം വേണം. പൂര്‍ണമായും ഫ്രീയായി കളിക്കുന്നതിന് ഒരു പേടിയുണ്ട്. നമുക്കത് കാര്യമായി എടുക്കേണ്ടതില്ല. ലോക കപ്പിന് ഇനിയും ദിവസങ്ങളുണ്ട്. അപ്പോഴേക്കും നൂറ് ശതമാനം സജ്ജമാവാന്‍ സാധിക്കുമെന്ന് ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. 

ഞാന്‍ ഇപ്പോള്‍ കളിക്കാന്‍ തയ്യാറാണ്. എന്നെ ഒന്നിനും തടയനാവില്ല. തിരിച്ചു വരികയാണ് ഞാന്‍. അതിനാലാണ് ഈ പേടികള്‍ എന്റെ ഉള്ളില്‍ കടന്നു കൂടിയിരിക്കുന്നത്. ഇത്തവണ ആ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് തടസങ്ങളൊന്നും മുന്നിലേക്കെത്തിയേക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നെയ്മര്‍ പറയുന്നു. 

2018 ഫെബ്രുവരിക്ക് ശേഷം നെയ്മര്‍ ഒരു മത്സരത്തിലും കളിച്ചിട്ടില്ല. എന്നാല്‍ ജൂണ്‍ മൂന്നിന് ക്രോയേഷ്യയ്‌ക്കെതിരായ ബ്രസീലിന്റെ സൗഹൃദ മത്സരത്തിന് വേണ്ടി നെയ്മര്‍ കളത്തിലിറങ്ങിയേക്കുമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com