മാപ്പ് പറഞ്ഞിട്ടും കാരിയസിനോട് പൊറുക്കാതെ ആരാധകര്‍; വധ ഭീഷണിയുമായി ലിവര്‍പൂള്‍ ഫാന്‍സ്‌

സലയില്ലാതെ കളിക്കേണ്ടി വന്ന ലിവര്‍പൂളിനെ കാരിയസിന്റെ പിഴച്ച രണ്ട് ചുവടുകളും പിന്നോട്ടടിച്ചിരുന്നു
മാപ്പ് പറഞ്ഞിട്ടും കാരിയസിനോട് പൊറുക്കാതെ ആരാധകര്‍; വധ ഭീഷണിയുമായി ലിവര്‍പൂള്‍ ഫാന്‍സ്‌

സലയില്ലാതെ കളിക്കേണ്ടി വന്ന ലിവര്‍പൂളിനെ കാരിയസിന്റെ പിഴച്ച രണ്ട് ചുവടുകളും പിന്നോട്ടടിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗ് കിരീടത്തിന് വേണ്ടിയുള്ള 13 വര്‍ഷത്തെ കാത്തിരിപ്പിനായിരുന്നു അവിടേയും അവസാനമില്ലാതെ പോയത്. 

കളിക്ക് ശേഷം കണികള്‍ക്ക് മുന്നിലേക്ക് കണ്ണീരില്‍ കുതിര്‍ന്ന് കൈകൂപ്പി ക്ഷമ ചോദിച്ച് കാരിയസ് എത്തിയിരുന്നു. എന്നാല്‍ കാരിയസിനോട് ക്ഷമിക്കാന്‍ ഇപ്പോഴും ചിലര്‍ തയ്യാറായിട്ടില്ല. സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണികളാണ് ഇപ്പോള്‍ കാരിയസിന് നേര്‍ക്ക് വന്നു നിറയുന്നത്. 

നിന്റെ പെണ്ണിനെ കൊലപ്പെടുത്തും, നിന്റെ കുടുംബം മുഴുവന്‍ മരിച്ചില്ലാതാവട്ടെ എന്ന് ആഗ്രഹിക്കുന്നു, നീ ക്യാന്‍സര്‍ വന്ന് മരിച്ചു പോകട്ടെ എന്നെല്ലാമാണ് കാരിയസിനെതിരെ ലിവര്‍പൂള്‍ ആരാധകരില്‍ ഒരു വിഭാഗം പറയുന്നത്. എന്റെ ലിവര്‍പൂള്‍ കളിക്കാര്‍ നന്നായി പോരാടി, കാരിയസ് ഒഴിച്ച് എന്നെല്ലാമാണ് കമന്റുകള്‍. 

ലിവര്‍പൂളിന്റെ ജര്‍മന്‍ ഗോള്‍കീപ്പറെ നാസി എന്നും ചിലര്‍ വിളിക്കുന്നു. സംഭവം തുടര്‍ന്നു പോയതോടെ മേഴ്‌സിസൈഡ് പൊലീസ് കേസെടുത്ത് ആരാധകര രോക്ഷം അടിച്ചമര്‍ത്താന്‍ ആരംഭിച്ചിട്ടുണ്ട്. ഭീഷണി സ്വരത്തിലെത്തുന്ന കമന്റുകള്‍ക്കെതിരെയെല്ലാം നടപടിയെടുക്കുമെന്നാണ് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. 

ഇതുവരെ ശരിക്ക് ഉറങ്ങാന്‍ പറ്റിയിട്ടില്ല. ആ സീനുകള്‍ തലയ്ക്കുള്ളിലൂടെ വീണ്ടും വീണ്ടും കടന്നു പോകുന്നു. ഒരു അതിരുമില്ലാതെ ഞാന്‍ എന്റെ ടീം അംഗങ്ങളോടും, ആരാധകരോടും മാപ്പ് ചോദിക്കുന്നു. രണ്ട് തെറ്റുകളിലൂടെ ഞാന്‍ ആണ് എല്ലാം കളഞ്ഞു കുളിച്ചത് എന്നായിരുന്നു കളിക്ക് പിന്നാലെ കാരിയസ് ട്വിറ്ററില്‍ കുറിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com