മാമ്പൂ കണ്ടും കഴിഞ്ഞ സീസണ്‍ കണ്ടും കൊതിക്കരുത്; കോടികള്‍ മുടക്കി ടീമുകള്‍ പിടിച്ച പുലിവാലുകള്‍

വന്‍ തുക മുടക്കി ടീമില്‍ എത്തിച്ചിട്ടും ആവറേജ് കളി പോലും പുറത്തെടുക്കാനാവാതെ ടീമുകളെ പിന്നോട്ടടിച്ച കളിക്കാര്‍ ഉനദ്ഘട്ടിനൊപ്പം വേറെയുമുണ്ട്..
മാമ്പൂ കണ്ടും കഴിഞ്ഞ സീസണ്‍ കണ്ടും കൊതിക്കരുത്; കോടികള്‍ മുടക്കി ടീമുകള്‍ പിടിച്ച പുലിവാലുകള്‍

ബാറ്റിങ്ങിന്റെ പൊടിപൂരം നടക്കുന്ന ഐപിഎല്ലില്‍ ഒരു മീഡിയം പേസര്‍ക്ക് വീണ വില 11.5 കോടി. ഒരു ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയും ഐപിഎല്‍ പതിനൊന്നാം സീസണില്‍ അതായിരുന്നു. പണം മുടക്കിയത് രാജസ്ഥാന്‍. വാങ്ങിയത് ഉനദ്ഘട്ട്. 

ചെന്നൈ കിരീടം ചൂടി ഐപിഎല്‍ സീസണിന് തിരശീലയിടുമ്പോള്‍ രാജസ്ഥാന് പിഴച്ചവയില്‍ ഒന്ന് ഉനദ്ഘട്ടായിരുന്നു. വന്‍ തുക മുടക്കി ടീമില്‍ എത്തിച്ചിട്ടും ആവറേജ് കളി പോലും പുറത്തെടുക്കാനാവാതെ ടീമുകളെ പിന്നോട്ടടിച്ച കളിക്കാര്‍ ഉനദ്ഘട്ടിനൊപ്പം വേറെയുമുണ്ട്...അവരെ നോക്കാം...

രാജസ്ഥാനെ വലച്ച ഉനദ്ഘട്ടും, ബെന്‍ സ്‌റ്റോക്കും

ഐപിഎല്‍ താര ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ഉനദ്ഘട്ടിനേയും ബെന്‍ സ്റ്റോക്കിനേയും ടീമിലെത്തിച്ച രാജസ്ഥാന് രണ്ട് പേരും നല്‍കിയത് കനത്ത പ്രഹരമായിരുന്നു. അവിടവിടെ എന്തൊക്കെയോ കാട്ടിക്കൂട്ടിയെന്നല്ലാതെ വാങ്ങിയ 12.5 കോടി രൂപയ്ക്ക് രാജസ്ഥാന് വേണ്ടിയൊന്നും ബെന്‍ സ്റ്റോക്കിന്റെ ബാറ്റില്‍ നിന്നോ, ബൗളിങ്ങില്‍ നിന്നോ പിറന്നില്ല. 

പ്ലേഓഫിന് മുന്‍പ് ഇംഗ്ലണ്ടിലേക്ക് മടങ്ങേണ്ടി വന്ന ബെന്‍ സ്റ്റോക്ക് ടീമിന് വേണ്ടി നേടിയതാവട്ടെ 196 റണ്‍സ്. 222 ഡെലിവങി ബെന്‍ സ്‌റ്റോക്കിന്റെ കൈകളില്‍ നിന്നും വിരിഞ്ഞു. അതില്‍ വീണത് എട്ട് വിക്കറ്റ്. 2017 സീസണില്‍ ബെന്‍ സ്‌റ്റോക്കിന്റെ മികച്ച ഫോം കണ്ടായിരുന്നു രാജസ്ഥാന് അബന്ധം പിണഞ്ഞത്. 

അന്ന് 316 റണ്‍സും 12 വിക്കറ്റും വീഴ്ത്തി ഓള്‍റൗണ്ട് മികവായിരുന്നു വാട്‌സന്റേത്. സ്റ്റോക്ക് സ്‌കോര്‍ ചെയ്ത റണ്‍സും വിക്കറ്റും അദ്ദേഹത്തിന്റെ പ്രതിഫലവുയി താരതമ്യം ചെയ്യുമ്പോള്‍, എടുത്ത ഓരോ റണ്‍സിനും മൂന്ന് ലക്ഷത്തി ഇരുപതിനായിരം വീതം. വീഴ്ത്തിയ ഓരോ വിക്കറ്റിനും 78 ലക്ഷം വീതം. 

ഉനദ്ഘട്ടിനും പതിനൊന്നാം ഐപിഎല്‍ സീസണില്‍ വലിയ വില നേടിക്കൊടുത്തത് 2017ലെ മികച്ച കളിയായിരുന്നു. 24 വിക്കറ്റായിരുന്നു പത്താം സീസണില്‍ ഉനദ്ഘട്ട് വീഴ്ത്തിയത്. ഉനദ്ഘട്ടിന്റെ വിക്കറ്റും പ്രതിഫലവും തമ്മില്‍ താരതമ്യം ചെയ്താല്‍, വീഴ്ത്തിയ ഓരോ വിക്കറ്റിനും വില 1.04 കോടി. 

നിഴല്‍ പോലുമില്ലാതെ മാക്‌സ് വെല്‍

മാക്‌സ് വെല്ലിലൂടെയായിരുന്നു ഡല്‍ഹിക്ക് അബദ്ധം പിണഞ്ഞത്. ഒന്‍പത് കോടി രൂപയ്ക്കായിരുന്നു ഡല്‍ഹി മാക്‌സ് വെല്ലിനെ സ്വന്തമാക്കിയത്. 169 റണ്‍സ് മാത്രമാണ് മാക്‌സ് വെല്ലിന്റെ ബാറ്റില്‍ നിന്നും ഡല്‍ഹിക്ക് വേണ്ടി പിറന്നത്.

വീഴ്ത്തിയതാവട്ടെ അഞ്ച് വിക്കറ്റും. സ്‌കോര്‍ ചെയ്ത ഓരോ റണ്‍സിനും രണ്ട് ലക്ഷത്തി അറുപത്തിയാറായിരം. ഓരോ വിക്കറ്റിനും 90 ലക്ഷം വീതവും. 

സ്റ്റാര്‍ട്ടാവാതെ മനീഷ് പാണ്ഡേ

49 ബാറ്റിങ് ശരാശരിയില്‍ 396 റണ്‍സ് നേടിയതായിരുന്നു മനീഷ് പാണ്ഡേയ്ക്ക് 11 കോടി എന്ന വില ഐപിഎല്‍ പതിനൊന്നാം സീസണിലേക്ക് നേടിക്കൊടുത്തത്. ഐപിഎല്‍ ചരിത്രത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് തന്റെ പേരില്‍ ചേര്‍ത്ത താരമാണ് പാണ്ഡേ. 2009ലായിരുന്നു അത്. 

പക്ഷേ പതിനൊന്നാം ഐപിഎല്‍ സീസണില്‍ പാണ്ഡേയുടെ ബാറ്റില്‍ നിന്നും പിറന്നത് 284 റണ്‍സ്. ബൗളിങ്ങില്‍ ഹൈദരാബാദ് കരുത്താര്‍ജിച്ചു നിന്നപ്പോള്‍ ബാറ്റിങ്ങിലേക്ക് ആ കരുത്ത് കൊണ്ടുവരുവാനാവാതെ ചെറിയ ടോട്ടലിലേക്ക് ടീം എത്തിയതിന് പിന്നാല്‍ പാണ്ഡേയുടെ തോല്‍വി കൂടിയായിരുന്നു കാരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com