തന്റെ നേര്‍ക്ക് മദ്യം നീട്ടിയപ്പോള്‍ റാഷിദ് ഖാന്റെ പ്രതികരണം!

രണ്ടാം ക്വാളിഫൈയറിന് ശേഷം തന്റെ നിലപാടുകളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുന്ന മറ്റൊരു സംഭവം കൂടിയുണ്ടായി
തന്റെ നേര്‍ക്ക് മദ്യം നീട്ടിയപ്പോള്‍ റാഷിദ് ഖാന്റെ പ്രതികരണം!

കളിക്കളത്തിലെ മിന്നും പ്രകടനത്തിന് ഒപ്പം ഗ്രൗണ്ടിന് പുറത്തെ നിലപാടുകള്‍ കൊണ്ടും കയ്യടി നേടിയിരുന്നു അഫ്ഗാന്‍ സ്പിന്‍ സെന്‍സേഷനായ റാഷിദ് ഖാന്‍. അഫ്ഗാനിസ്ഥാനിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച റാഷിദ് രണ്ടാം ക്വാളിഫൈയറിലെ തന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സ് അവര്‍ക്ക് വേണ്ടി റാഷിദ് സമര്‍പ്പിക്കുകയും ചെയ്തു. 

ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും റാഷിദ് ഒരേപോലെ തിളങ്ങിയ കൊല്‍ക്കത്തയ്‌ക്കെതിരായ രണ്ടാം ക്വാളിഫൈയറിന് ശേഷം തന്റെ നിലപാടുകളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുന്ന മറ്റൊരു സംഭവം കൂടിയുണ്ടായി. റാഷിദിന്റെ മാച്ച് വിന്നിങ് പ്രകടനം സണ്‍റൈസേഴ്‌സ് ക്യാമ്പ് ആഘോഷമാക്കുന്നതിന് ഇടയിലായിരുന്നു അത്. 

കേക്ക് മുറിച്ചും ഷാംപെയിന്‍ പൊട്ടിച്ചുമായിരുന്നു സണ്‍റൈസേഴ്‌സിന്റെ ആഘോഷം. റാഷിദിനെ അവര്‍ കേക്കില്‍ കുളിപ്പിച്ചു. ഇതിന് ശേഷം ടീം അംഗങ്ങളില്‍ ആരോ റാഷിദിന്റെ നേര്‍ക്ക് ഷ്യാംപെയിന്‍ നീട്ടി. പക്ഷേ റാഷിദ് നോ പറഞ്ഞു. വിശ്വാസങ്ങളെ മുറികെ പിടിക്കുന്ന റാഷിദിന്റെ പ്രവര്‍ത്തിയെ പുകഴ്ത്തുകയാണ് ആരാധകരിപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com