ക്രിക്കറ്റ് കളിക്കാര്‍ ബോളിവുഡ് താരങ്ങള്‍ക്കൊപ്പം പ്രത്യക്ഷപ്പെടുന്നത് സിനിമാ, കായിക പ്രേമികള്‍ക്കിടയില്‍ കൗതുകമുണര്‍ത്തുന്ന കാര്യമാണ്. ഇപ്പോഴിതാ കെ.എല്‍.രാഹുലാണ് അതുപോലൊരു കൗതുകം ആരാധകര്‍ക്കിടയില്‍ ഉണര്‍ത്തുന്നത്.
വ്യക്തിഗത നേട്ടത്തില്‍ സ്വപ്‌ന തുല്യമായ ഐപിഎല്ലായിരുന്നു രാഹുലിന് പതിനൊന്നാം ഐപിഎല്‍ സീസണ്‍. അഫ്ഗാന്‍ ടെസ്റ്റിനായി പുറപ്പെടുന്നതിന് മുന്‍പ് മുംബൈയില്‍ വെച്ചായിരുന്നു ബോളിവുഡ് താരം നിതി അഗര്‍വാളിനൊപ്പം രാഹുല്‍ പ്രത്യക്ഷപ്പെട്ടത്.
ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് പറയപ്പെട്ടിരുന്നു എങ്കിലും രണ്ട് പേരേയും ഒരുമിച്ച് ഫോട്ടോയില്‍ കിട്ടിയതോടെ അഭ്യൂഹങ്ങളുടെ പണിപ്പുരയിലാണ് ആരാധകര്‍. മുംബൈയിലെ കോര്‍ണിഷേ റെസ്‌റ്റേറന്റില്‍ നിന്നും പുറത്തേക്ക് വരുന്ന ഇരുവരേയുമാണ് പാപ്പരാസികള്‍ ക്യാമറയില്‍ പകര്‍ത്തിയത്.
കോഹ് ലിക്ക് മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ബോളിവുഡ് താരങ്ങളെ ജീവിത സഖിയാക്കിയിരുന്നു. ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ്, സഹീര്‍ ഖാന്‍ എന്നിവരാണ് കഴിഞ്ഞ കുറച്ച് വര്‍ഷത്തിന് ഇടയില്‍ ബോളിവുഡ് സുന്ദരിമാരെ വിവാഹം കഴിച്ചത്.
ബോളിവുഡിലേക്ക് 2017ലായിരുന്നു നീതിയുടെ അരങ്ങേറ്റം. ടൈഗര്‍ ഷ്‌റോഫിന്റെ നായികയായി മുന്ന മൈക്കില്‍ എന്ന സിനിമയിലൂടെയായിരുന്നു നിതിയുടെ വരവ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ