അവര്‍ വീണ്ടും നേര്‍ക്കുനേര്‍; അരങ്ങേറുന്നത് ഫെഡറര്‍- ദ്യോക്കോവിച് ക്ലാസിക്ക് പോരിന്റെ 47ാം അധ്യായം

സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിചും വെറ്ററന്‍ സ്വിസ് ഇതിഹാസം റോജർ ഫെഡററും നേര്‍ക്കുനേര്‍ വീണ്ടുമെത്തുന്നു
അവര്‍ വീണ്ടും നേര്‍ക്കുനേര്‍; അരങ്ങേറുന്നത് ഫെഡറര്‍- ദ്യോക്കോവിച് ക്ലാസിക്ക് പോരിന്റെ 47ാം അധ്യായം

പാരിസ്: പരുക്കും ഫോമില്ലായ്മയും പിന്നോട്ടടിച്ച കരിയര്‍ തിരിച്ചുപിടിച്ച് രണ്ടാം റാങ്കില്‍ തിരിച്ചെത്തിയ സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിചും വെറ്ററന്‍ സ്വിസ് ഇതിഹാസം റോജർ ഫെഡററും നേര്‍ക്കുനേര്‍ വീണ്ടുമെത്തുന്നു. പാരിസ് മാസ്‌റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റിലാണ് സെമി ഫെനലിലാണ് ക്ലാസിക്ക് പോരാട്ട അരങ്ങേറുന്നത്. ഇവിടെ നേരത്തെ കിരീടം നേടിയവരാണ് ഇരുവരും.  

കരിയറില്‍ ഇത് 47ാം തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നത്. 24 വിജയങ്ങളുമായി ദ്യോക്കോ മുന്നില്‍ നില്‍ക്കുന്നു. ഫെഡറര്‍ക്ക് 22 തവണയാണ് സെര്‍ബിയന്‍ താരത്തെ കീഴടക്കാന്‍ സാധിച്ചിട്ടുള്ളത്. 2015ന് ശേഷം ഫെഡറര്‍ക്ക് മുന്നില്‍ അപരാജിതനായി നിലകൊള്ളുകയാണ് ദ്യോക്കോവിച്. 

ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്‍ താരം കെയ് നിഷികോരിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ഫെഡറര്‍ അവസാന നാലിലേക്ക് കടന്നത്. സ്‌കോര്‍: 6-4, 6-4.

ദ്യോക്കോവിച് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെയാണ് മറികടന്നത്. രണ്ട് മണിക്കൂറും 12 മിനുട്ടും നീണ്ട പോരില്‍ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കായിരുന്നു ദ്യോക്കോ വിജയിച്ചത്. സ്‌കോര്‍: 4-6, 6-2, 6-3. മറ്റൊരു സെമിയില്‍ ഡൊമനിക്ക് തീം- ഖചനോവ് പോരാട്ടം അരങ്ങേറും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com