മൂന്ന് മിനിറ്റില്‍ രണ്ട് ഗോള്‍; കഷ്ടിച്ച് രക്ഷപെട്ട് ബാഴ്‌സ, സുവാരസ് രക്ഷകനായി

കളി അവസാനിക്കാന്‍ എതാനും മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ റയോ വല്ലെസാനോയോട് 2-1ന് പിന്നിലായിരുന്നു ബാഴ്‌സ
മൂന്ന് മിനിറ്റില്‍ രണ്ട് ഗോള്‍; കഷ്ടിച്ച് രക്ഷപെട്ട് ബാഴ്‌സ, സുവാരസ് രക്ഷകനായി

നിശ്ചിത സമയം അവസാനിക്കാന്‍ മൂന്നില്‍ താഴെ മിനിറ്റുകള്‍ മാത്രമുള്ളപ്പോ രണ്ട് ഗോളുകള്‍ അടുപ്പിച്ചടിച്ച് ജയം പിടിച്ച് ബാഴ്‌സലോണ. കളി അവസാനിക്കാന്‍ എതാനും മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ റയോ വല്ലെസാനോയോട് 2-1ന് പിന്നിലായിരുന്നു ബാഴ്‌സ. എന്നാല്‍ ഡംബെലെയും സുവാരസും കാറ്റലന്‍ പടയുടെ മാനം കാക്കാനെത്തി. 

കളി തുടങ്ങി പതിനൊന്നാം മിനിറ്റില്‍ തന്നെ സുവാരസ് ബാഴ്‌സയെ മുന്നിലെത്തിച്ചുവെങ്കിലും മുപ്പത്തിയഞ്ചാം മിനിറ്റില്‍ 25 വാര അകലെ നിന്ന് പൊസൊ തൊടുത്ത ഷോട്ട് റയോയ്ക്ക് സമനില നേടിക്കൊടുത്തു. ബാഴ്‌സയെ മലര്‍ത്തിയടിച്ച് സീസണിലെ തുടര്‍ച്ചയായ രണ്ടാം ജയത്തിലേക്ക് റയോ നീങ്ങുമെന്ന് തോന്നിച്ചപ്പോഴായിരുന്നു ഡംബെലെയും സുവാരസും ബാഴ്‌സയുടെ രക്ഷയ്‌ക്കെത്തുന്നത്. 

അവസാന മിനിറ്റില്‍ റൊബര്‍ട്ടോയുടെ ഡീപ്പ് ക്രോസില്‍ നിന്നായിരുന്നു സുവാരസ് വിജയ ഗോള്‍ നേടിയത്. മുന്നേറ്റത്തിലേക്ക് ഊന്നി കളിച്ച പിക്വെയുടെ പാസില്‍ നിന്നായിരുന്നു ഡെംബെലെയുടെ ഗോള്‍ പിറന്നത്. ഇന്നത്തെ ജയത്തോടെ കളിച്ച എല്ലാ ലീഗിലുമായി തുടര്‍ച്ചയായ അഞ്ചാം ജയമാണ് ബാഴ്‌സയുടേത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com