ഞാന്‍ കൈഫ് ആണ്; അതിന്? ഞാന്‍ കൈഫ് ആണ്; കൈഫിന്റെ ഈഗോയെ കുറിച്ച് ഷെയിന്‍ വോണ്‍

മുഹമ്മദ് കൈഫില്‍ നിന്നും നേരിട്ട വിചിത്ര നിമിഷത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് വോണ്‍, തന്റെ ആത്മകഥയായ നോ സ്പിന്നിലൂടെ
ഞാന്‍ കൈഫ് ആണ്; അതിന്? ഞാന്‍ കൈഫ് ആണ്; കൈഫിന്റെ ഈഗോയെ കുറിച്ച് ഷെയിന്‍ വോണ്‍

വമ്പന്‍ താരനിരയുമായി എത്തിയ ടീമുകള്‍ക്കെല്ലാം കട്ട നിരാശയായിരുന്നു ആദ്യ ഐപിഎല്‍ സീസണ്‍. താരപ്രഭയില്‍ മുങ്ങാതെ എത്തിയ രാജസ്ഥാന്‍ റോയല്‍സിനെ ഷെയിന്‍ വോണ്‍ കിരീടത്തിലേക്ക് എത്തിച്ചു. രാജസ്ഥാന്റെ റോയല്‍സിനെ നയിക്കുന്നതിന് ഇടയില്‍ അന്ന് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫില്‍ നിന്നും നേരിട്ട വിചിത്ര നിമിഷത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് വോണ്‍, തന്റെ ആത്മകഥയായ നോ സ്പിന്നിലൂടെ. 

ഗ്രൂപ്പ് അംഗങ്ങളെല്ലാം ഹോട്ടലിലേക്ക് എത്തി. റൂമിന്റെ താക്കോല്‍ കിട്ടിയതോടെ കളിക്കാരെല്ലാം അവരവരുടെ റൂമുകളിലേക്കെത്തി. ഈ സമയം ഹോട്ടല്‍ റിസപ്ഷനില്‍ ടീം ഉടമകള്‍ക്കൊപ്പം സംസാരിച്ച് ഇരിക്കുകയായിരുന്നു ഞാന്‍. ആ സമയമാണ് മുഹമ്മദ് കൈഫ് ഫ്രണ്ട് ഡെസ്‌ക്കിലേക്ക് വരുന്നത് കണ്ടത്. 

ഫ്രണ്ട് ഡസ്‌ക്കിലെത്തി ജീവനക്കാരോട് കൈഫ് പറഞ്ഞു, ഞാന്‍ കൈഫ് ആണ്. ഞങ്ങള്‍ എന്ത് സഹായമാണ് ചെയ്തു തരേണ്ടത് എന്ന് ജീവനക്കാര്‍ ചോദിച്ചു. കൈഫ് വീണ്ടും ആവര്‍ത്തിച്ചു, ഞാന്‍ കൈഫ് ആണ്. ഈ സമയം എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് കൈഫിന്റെ അടുത്തെത്തി ഞാന്‍ ചോദിച്ചു. കൈഫ് അത് തന്നെ തുടര്‍ന്നു, ഞാന്‍ കൈഫ് ആണ്. 

എന്താണ് നിങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്നത് എന്ന് ഞാന്‍ കൈഫിനോട് ചോദിച്ചു. ചെറിയ മുറിയായിരുന്നു കൈഫിന്റെ പ്രശ്‌നം. മറ്റ് കളിക്കാരെ പോലെ എനിക്കും ചെറിയ മുറിയാണ്. ഞാന്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരമാണ്. അതിനാല്‍ എനിക്ക് വലിയ മുറി വേണം എന്നായിരുന്നു കൈഫിന്റെ മറുപടി. 

എല്ലാവര്‍ക്കും ചെറിയ മുറിയാണ്. എനിക്ക് മാത്രമാണ് വലിയ മുറി. കാരണം കുറേ പേരുമായി എനിക്ക് ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട് എന്ന് ഞാന്‍ പറഞ്ഞതായും വോണ്‍ പറയുന്നു. അതിലൂടെയാണ് ടീമിലെ മുതിര്‍ന്ന താരങ്ങള്‍ക്കിടയിലെ ഈഗോ ഞങ്ങള്‍ക്ക് മനസിലായത്. അത് ഇല്ലാതാക്കുകയായിരുന്നു ഞങ്ങളുടെ ആദ്യ പടി എന്നും വോണ്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com