ട്വന്റി ട്വന്റിയിലും വീന്‍ഡീസിനെ നിലംപരിശാക്കി ഇന്ത്യ; രോഹിതിന്റെ ദീപാവലി വെടിക്കെട്ടില്‍ ഇന്ത്യക്ക് 71 റണ്‍സ് വിജയം, ബൗളര്‍മാര്‍ എറിഞ്ഞിട്ടു

ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്ക് പിന്നാലെ ട്വന്റി ട്വന്റി ക്രിക്കറ്റിലും വെസ്റ്റ് ഇന്‍ഡീസിനെ കീഴടക്കി ഇന്ത്യ
ട്വന്റി ട്വന്റിയിലും വീന്‍ഡീസിനെ നിലംപരിശാക്കി ഇന്ത്യ; രോഹിതിന്റെ ദീപാവലി വെടിക്കെട്ടില്‍ ഇന്ത്യക്ക് 71 റണ്‍സ് വിജയം, ബൗളര്‍മാര്‍ എറിഞ്ഞിട്ടു

ലക്‌നൗ: ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്ക് പിന്നാലെ ട്വന്റി ട്വന്റി ക്രിക്കറ്റിലും വെസ്റ്റ് ഇന്‍ഡീസിനെ കീഴടക്കി ഇന്ത്യ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ പടുകൂറ്റന്‍ സെഞ്ചുറിയ്ക്ക് സാക്ഷ്യം വഹിച്ച മത്സരത്തില്‍ 71 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. രോഹിതിന്റെ നാലാം സെഞ്ചുറിയുടെ മികവില്‍ ഇന്ത്യ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് 20 ഓവറില്‍ 124 റണ്‍സെടുക്കാനേ ആയുള്ളൂ. 3 മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടിലും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. 

രോഹിത് ബാറ്റു കൊണ്ട് സംഹാരതാണ്ഡവം ആടിയപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിന്‍ഡീസിനെ എറിഞ്ഞിട്ടു.  ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ രോഹിത് ശര്‍മ്മ 61 പന്തില്‍ നേടിയ 111 റണ്‍സിന്റെ പിന്‍ബലത്തിലാണ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ശിഖര്‍ ധവാനൊപ്പം 123 റണ്‍സിന്റെ കൂട്ടുകെട്ടാണ് രോഹിത് സൃഷ്ടിച്ചത്. 41 പന്തില്‍ 43 റണ്‍സ് ധവാന്‍ നേടി. വെസ്റ്റ ഇന്‍ഡീസ് നിരയില്‍ ബ്രാവോ (23), കാര്‍ലോസ് ബ്രാത്വെയ്റ്റ്്(15) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com