ലോക കപ്പാണ് പ്രധാനം; ഇംഗ്ലണ്ട്, ഓസീസ് താരങ്ങള്‍ ഐപിഎല്‍ മധ്യേ തിരികേ പോകും

ലോക കപ്പാണ് പ്രധാനം; ഇംഗ്ലണ്ട്, ഓസീസ് താരങ്ങള്‍ ഐപിഎല്‍ മധ്യേ തിരികേ പോകും

മുംബൈ: ഐപിഎല്‍ ആരാധകരെ നിരാശരാക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഐപിഎല്‍ പകുതി ആകുമ്പോഴേക്കും നാട്ടിലേക്ക് തിരിക്കും. ഇംഗ്ലണ്ട് ആന്‍ഡ് വേല്‍സ് ക്രിക്കറ്റ് ബോര്‍ഡും, ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഇക്കാര്യം സ്ഥിരീകരിച്ചു. 

മെയ് ഒന്ന് വരെ മാത്രമേ തങ്ങളുടെ താരങ്ങള്‍ ഐപിഎല്‍ കളിക്കുവാന്‍ ഉണ്ടാവുകയുള്ളു എന്നാണ് ഈ രണ്ട് ക്രിക്കറ്റ് ബോര്‍ഡുകളും വ്യക്തമാക്കുന്നത്. ലോക കപ്പിന് ഒരുങ്ങുന്നത് മുന്നില്‍ കണ്ടാണ് താരങ്ങള്‍ പിന്‍വലിക്കുന്നത്. ഇംഗ്ലണ്ടില്‍, മെയ് 31നാണ് ലോക കപ്പ് ആവേശത്തിന് തിരിതെളിയുന്നത്. 

ഐപിഎല്‍ ആവട്ടെ 2019 മാര്‍ച്ച് 29 തുടങ്ങി മെയ് മൂന്നാം വാരത്തോടെ അവസാനിക്കും. ഡിസംബര്‍ 17, 18 തിയതികളില്‍ ജയ്പൂരില്‍ വെച്ചാണ് ഐപിഎല്‍ താര ലേലം എന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐപിഎല്‍ മത്സരങ്ങളുടെ സമയത്താണ് പൊതു തിരഞ്ഞെടുപ്പ് വരുന്നത് എന്നതിനാല്‍ ഇന്ത്യയ്ക്ക് പുറത്തേക്ക് മത്സരങ്ങള്‍ മാറ്റിയേക്കും എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. 

സൗത്ത് ആഫ്രിക്ക അല്ലെങ്കില്‍ യുഎഇ ആയിരിക്കും മത്സര വേദിയാവുക. ഐപിഎല്‍ വേദി നിശ്ചയിച്ചതിന് ശേഷമായിരിക്കും താര ലേലം. വേദി അറിയുന്നതിലൂടെ അതിന് അനുസരിച്ച് താരങ്ങളെ ലേലത്തിലൂടെ സ്വന്തമാക്കാനാകുമെന്ന് ഫ്രാഞ്ചൈസ് ഉടമകള്‍ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com