കമന്ററി ബോക്‌സിലെ ഗ്ലാസ് ഡോര്‍ തകര്‍ന്നു, തലനാരിഴയ്ക്ക് രക്ഷപെട്ട് ഗാവസ്‌കറും മഞ്ജരേക്കറും

മത്സരത്തിനിടയില്‍ കമന്ററി ബോക്‌സിലുണ്ടായ ഒരു അപകടത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്
കമന്ററി ബോക്‌സിലെ ഗ്ലാസ് ഡോര്‍ തകര്‍ന്നു, തലനാരിഴയ്ക്ക് രക്ഷപെട്ട് ഗാവസ്‌കറും മഞ്ജരേക്കറും

ടെസ്റ്റിനും ഏകദിനത്തിനും പുറമെ ട്വന്റി20യിലും വിന്‍ഡിസിന് പറയാന്‍ മറുപടിയൊന്നുമില്ല. ദീപാവലി വെടിക്കെട്ട് ആഘോഷിച്ച് രോഹിത്തും സംഘവും ട്വന്റി20യും പിടിച്ചു. മത്സരത്തിനിടയില്‍ കമന്ററി ബോക്‌സിലുണ്ടായ ഒരു അപകടത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

ഭാരത് രത്‌ന അടല്‍ ബിഹാരി വാജ്പയ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് ഇടയില്‍ ഇന്ത്യന്‍ മുന്‍ താരങ്ങളായ സുനില്‍ ഗാവസ്‌കറും, സഞ്ജയ് മഞ്ജറേക്കറും കടക്കവെ, കമന്ററി ബോക്‌സിന്റെ ഒരു ഭാഗത്ത് ഗ്ലാസ് ഡോര്‍ തകരുകയായിരുന്നു. ഞങ്ങള്‍ കയറുന്നതിന് ഇടയില്‍ ചീട്ടു കൊട്ടാരം തകരുന്നത് പോലെ അത് തകര്‍ന്നു വീഴുകയായിരുന്നു എന്നാണ് സഞ്ജസ് മഞ്ജരേക്കര്‍ ഇതിനെ കുറിച്ച് പ്രതികരിച്ചത്. 

ഞങ്ങള്‍ ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായും അദ്ദേഹം പറയുന്നു. 24 വര്‍ഷത്തിന് ശേഷമാണ് ലഖ്‌നൗവിലേക്ക് ക്രിക്കറ്റ് എത്തുന്നത്. ഒടുവില്‍ ഒരു രാജ്യാന്തര മത്സരം ലഭിച്ചപ്പോള്‍ അത് ഭംഗിയായി നടത്തുന്നതിന് അവര്‍ക്കായില്ലെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. ക്രിക്കറ്റ് മത്സര നടത്തിപ്പിലെ അവരുടെ പരിചയമില്ലായ്മയാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചത്.

കളി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ മീഡിയ ബോക്‌സിനുള്ളിലെ പ്രശ്‌നങ്ങള്‍ ഏറെ വലച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാകാതേയും, അടുപ്പിച്ചടുപ്പിച്ച് പവര്‍ കട്ടായും കളി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയവര്‍ക്ക് അസ്വാരസ്യങ്ങള്‍ നേരിട്ടു. സ്വകാര്യ ഉടമസ്ഥതയിലുള്ള സ്‌റ്റേഡിയമാണ് ഇതെന്നതിനാല്‍ ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനും ഒന്നും ചെയ്യാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com