എജ്ജാതി റഫറി, സ്വയം കാല്‍ തട്ടി വീണതിന് പെനാല്‍റ്റി; ഉളുപ്പില്ലേയെന്ന് സിറ്റിയോട് ആരാധകര്‍

എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് സിറ്റി ജയിച്ചു കയറിയെങ്കിലും ആ പെനാല്‍റ്റി കല്ലുകടിയായി
എജ്ജാതി റഫറി, സ്വയം കാല്‍ തട്ടി വീണതിന് പെനാല്‍റ്റി; ഉളുപ്പില്ലേയെന്ന് സിറ്റിയോട് ആരാധകര്‍

2017ലെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍. റയലിനോട് രണ്ടാം പാദത്തില്‍ തോറ്റ് ബയേണ്‍ പുറത്തേക്ക് പോകുന്നു. ഞങ്ങളെ തോല്‍പ്പിച്ചത് റയലും ക്രിസ്റ്റ്യാനോയുമൊന്നുമല്ല, വിക്തോര്‍ കസാവിയാണ്. മത്സരം നിയന്ത്രിച്ച ഹംഗേറിയന്‍ റഫറി എന്നായിരുന്നു ബയേണിന്റെ പ്രതികരണം. കാരണം, ജയം പിടിച്ചെടുത്ത ക്രിസ്റ്റ്യാനോയുടെ രണ്ട് ഓഫ് സൈഡ് ഗോളുകള്‍ക്ക് നേരെ വിക്തോര്‍ കണ്ണടച്ചു. 

ഒരു വര്‍ഷത്തിന് ഇപ്പുറം ചാമ്പ്യന്‍സ് ലീഗില്‍ വീണ്ടും ആരാധകരുടെ പൊങ്കാല വാങ്ങുകയാണ് ഇദ്ദേഹം. മാഞ്ചസ്റ്റര്‍ സിറ്റി-ശക്താര്‍ മത്സരത്തില്‍ ജീസസിന് നല്‍കിയ പെനാല്‍റ്റി തന്നെയാണ് വിഷയം. എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് സിറ്റി ജയിച്ചു കയറിയെങ്കിലും ആ പെനാല്‍റ്റി കല്ലുകടിയായി. 

23ാം മിനിറ്റില്‍ പ്രതിരോധ നിരക്കാരെ വെട്ടിച്ച് പന്തുമായി പെനാല്‍റ്റി ഏരിയയിലേക്ക് ഓടിയെത്തുന്നതിന് ഇടയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ റഹീം സ്റ്റെര്‍ലിങ് സ്വന്തം കാല്‍ മൈതാനത്ത് തട്ടി വീണു. ഈ സമയം ശക്താറിന്റെ ഗോള്‍ കീപ്പറും സ്റ്റെര്‍ലിങ്ങിന് അടുത്തേക്ക് ഓടി വരുന്നുണ്ടായിരുന്നു എങ്കിലും സിറ്റി താരത്തെ ഒരു വിധത്തിലും ചലഞ്ച് ചെയ്തിരുന്നില്ല. എതിര്‍ നിരയിലെ ഒരു താരവും സ്റ്റെര്‍ലിങ്ങിന്റെ ദേഹത്ത് പോലും തൊട്ടില്ലയെന്നിരിക്കെ പെനാല്‍റ്റി വിധിക്കുകയായിരുന്നു വിവാദ റഫറി വിക്തോര്‍. 

സ്‌റ്റെര്‍ലിങ് സ്വന്തം കാലില്‍ തട്ടിത്തന്നെയാണ് വീണത് എന്ന് വ്യക്തമായിട്ടും പെനാല്‍റ്റി സിറ്റി പെനാല്‍റ്റി എടുത്തു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ധാര്‍മികതയെ വിമര്‍ശിച്ച് ആരാധകര്‍ എത്തിയതോടെ ആ പെനാല്‍റ്റി എടുത്തതിന് മാപ്പ് പറയുകയാണ് സ്റ്റെര്‍ലിങ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com