360 ഡിഗ്രി ബൗളിങ് അനീതിയാണോ? ബാറ്റ്‌സ്മാന് മാത്രം എന്തും ചെയ്യാമെന്നാണോ? നിയമം പറയുന്നത് ഇങ്ങനെ

ബാറ്റ്‌സ്മാന്റെ ശ്രദ്ധ തെറ്റിക്കാന്‍ വേണ്ടി മാത്രം അങ്ങിനെ ചെയ്യുന്നത് നീതീകരിക്കാനാവില്ല
360 ഡിഗ്രി ബൗളിങ് അനീതിയാണോ? ബാറ്റ്‌സ്മാന് മാത്രം എന്തും ചെയ്യാമെന്നാണോ? നിയമം പറയുന്നത് ഇങ്ങനെ

360 ഡിഗ്രിയില്‍ തിരിഞ്ഞുള്ള ബൗളിങ് ആക്ഷനാണ് ക്രിക്കറ്റ് ലോകത്തെ ചൂടുള്ള ചര്‍ച്ച. അണ്ടര്‍ 23 സികെ നായിഡു ടൂര്‍ണമെന്റിനിടെ യുപിയുടെ ഇടംകയ്യന്‍ സ്പിന്നര്‍ ശിവ സിങ്ങായിരുന്നു വിചിത്രമായ ബൗളിങ് ആക്ഷനുമായി ക്രിക്കറ്റ് ലോകത്തെ ആശയക്കുഴപ്പത്തിലാക്കിയത്. അമ്പയര്‍ ഉടനെ ആ ബോള്‍ അസാധുവാക്കിയതിനേയും ചോദ്യം ചെയ്യപ്പെടുന്നു. 

ബാറ്റ്‌സ്മാന്റെ ശ്രദ്ധ കളയുന്ന ആക്ഷന്‍ അനുവദിക്കുന്നത് നീതികേടാണ് എന്ന് ഒരു വിഭാഗം വിമര്‍ശിക്കുന്നു. എന്നാല്‍ ബാറ്റ്‌സ്മാന്റെ ശ്രദ്ധ കളയുന്ന ആക്ഷന്‍ എന്നതിനെ വ്യക്തമാക്കുന്ന ഒരു നിയമം ഐസിസിയില്‍ ഇല്ലെന്ന് മറ്റു ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഐസിസി നിയമത്തിലെ 41.2 ലെ ഫെയര്‍ ആന്‍ഡ് അണ്‍ഫെയര്‍ ചട്ടം അനുസരിച്ച്, ഒരു കളിക്കാരന്റെ ആക്ഷന്‍ ഫെയര്‍ ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം അമ്പയര്‍ക്കുണ്ട്. അമ്പയര്‍ക്ക് മാത്രമാണ് അതില്‍ തീരുമാനം എടുക്കുന്നതിനുള്ള അവകാശം. 

41.19 ചട്ടത്തില്‍ പറയുന്നു നീതികരിക്കാനാവത്ത ആക്ഷന്‍സിലും തീരുമാനം എടുക്കുക അമ്പയറാണ്. ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ അമ്പയര്‍ക്ക് കളിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും, അവര്‍ക്കുള്ള ശിക്ഷയായി എതിര്‍ ടീമിന് അഞ്ച് റണ്‍സ് നല്‍കുകയും ചെയ്യാം. 

അതാണ് ആ താരത്തിന്റെ ബൗളിങ് ആക്ഷന്‍ എങ്കില്‍ പ്രശ്‌നം വരില്ല. എന്നാല്‍ ബാറ്റ്‌സ്മാന്റെ ശ്രദ്ധ തെറ്റിക്കാന്‍ വേണ്ടി മാത്രം അങ്ങിനെ ചെയ്യുന്നത് നീതീകരിക്കാനാവില്ല എന്നാണ് ഐസിസിയുടെ മുന്‍ അമ്പയര്‍ സൈമണ്‍ ടൗഫല്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ സ്വിച്ച് ഹിറ്റിന് ബാറ്റ്‌സ്മാന്‍മാരെ അനുവദിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ബൗളര്‍മാര്‍ക്ക് ആയിക്കൂടായെന്നും ഒരു വിഭാഗം ചോദിക്കുന്നു.

താന്‍ ആദ്യമായിട്ടല്ല ഇങ്ങനെ ബൗള്‍ ചെയ്യുന്നതെന്നാണ് ശിവ സിങ് പറയുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനെതിരേയും സമാനമായ രീതിയില്‍ ബൗള്‍ ചെയ്തിരുന്നു. അന്ന് ആരും അതില്‍ പ്രശ്‌നം കണ്ടില്ലെന്നും ശിവ പറയുന്നു. ഐപിഎല്ലിലും സമാനമായ ബൗളിങ് ഒരിക്കലുണ്ടായി. റസലായിരുന്നു ആ തന്ത്രം പരീക്ഷിച്ചത്. റണ്‍ അപ്പിന് ഇടയില്‍ അമ്പയര്‍ക്കടുത്ത് എത്തിയപ്പോഴേക്കും ഓട്ടം മതിയാക്കുന്നു എന്ന ധ്വനിയില്‍ വേഗത കുറച്ച് റസല്‍ ബൗള്‍ ചെയ്യുന്നു. അന്ന് റസലിന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. തുടര്‍ന്ന് റസല്‍ ആ ശൈലി ഉപയോഗിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com