ക്രിക്കറ്റിലും മതം !; ഹിന്ദുവിഭാഗത്തില്‍പ്പെട്ടവര്‍ മാത്രം മൽസരിച്ചാൽ മതിയെന്ന് നിബന്ധന, വിവാദം

അണ്ടര്‍ 18  വിഭാഗത്തില്‍  നടക്കുന്ന മത്സരത്തില്‍  ഹിന്ദുവിഭാഗത്തില്‍പ്പെട്ടവര്‍ മാത്രം മൽസരിച്ചാൽ മതിയെന്നാണ് നിർദേശിച്ചിട്ടുള്ളത്
ക്രിക്കറ്റിലും മതം !; ഹിന്ദുവിഭാഗത്തില്‍പ്പെട്ടവര്‍ മാത്രം മൽസരിച്ചാൽ മതിയെന്ന് നിബന്ധന, വിവാദം

കാസര്‍കോട്: ക്രിക്കറ്റിലും മതം കലർത്തി ഹിന്ദു സംഘടന. മഞ്ചേശ്വരം ബേക്കൂറിലെ ഹിരണ്യ ബോയ്‌സ് എന്ന സംഘടനയുടെ ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് പ്രത്യേക നിബന്ധന ഉൾപ്പെടുത്തിയിട്ടുള്ളത്.  അണ്ടര്‍ 18  വിഭാഗത്തില്‍  നടക്കുന്ന മത്സരത്തില്‍  ഹിന്ദുവിഭാഗത്തില്‍പ്പെട്ടവര്‍ മാത്രം മൽസരിച്ചാൽ മതിയെന്നാണ് നിർദേശിച്ചിട്ടുള്ളത്. 

ഇക്കാര്യം നോട്ടീസിൽ വ്യക്തമായി ഉൾപ്പെടുത്തിയിട്ടുമുണ്ട്. കാസർകോട് ബേക്കൂറിലാണ് 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ക്രിക്കറ്റ് മൽസരം സംഘടിപ്പിച്ചിട്ടുള്ളത്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ നിർബന്ധമായും ആധാര്‍ കാര്‍ഡ് ഹാജരാക്കണമെന്നും വ്യവസ്ഥയുണ്ട്.  

ടീമുകളില്‍ നിന്ന് 250 രൂപയാണ് ഗ്രൗണ്ട് ഫീസായി ഇടാക്കുന്നത്. കുട്ടികളുടെ മനസ്സില്‍ വര്‍ഗീയത കുത്തിവെക്കുന്നതാണ് ഈ നടപടിയെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.  സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കുന്ന മത്സരം റദ്ദ് ചെയ്യണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com