ഞങ്ങള്‍ എല്ലാവരും നിങ്ങള്‍ക്ക് ഒപ്പമുണ്ട്; ലോക കപ്പില്‍ പോരിനിറങ്ങുന്ന ഇന്ത്യയ്ക്ക് രോഹിത്തിന്റെ ആശംസ

ഞങ്ങള്‍ എല്ലാവരും നിങ്ങള്‍ക്ക് ഒപ്പമുണ്ട്; ലോക കപ്പില്‍ പോരിനിറങ്ങുന്ന ഇന്ത്യയ്ക്ക് രോഹിത്തിന്റെ ആശംസ

ട്വന്റി20 ലോക കപ്പ് ഇന്ത്യയിലേക്കെത്തിക്കാന്‍ പോരിനിറങ്ങുന്ന ഇന്ത്യന്‍ സംഘത്തിന് ആശംസയുമായി ഇന്ത്യന്‍ താരം രോഹിത് ശര്‍മ. ഉദ്ഘാടന മത്സരത്തില്‍ കീവിസിനെ നേരിടാന്‍ ഇന്ത്യന്‍ പെണ്‍പട ഒരുങ്ങുമ്പോഴാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപനായകന്‍ വനിതാ ടീമിന് ആവേശം നല്‍കാന്‍ എത്തിയത്. 

എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്. അവര്‍ നമ്മുടെ രാജ്യത്തിന് നേട്ടം കൊണ്ടുവരും എന്ന് ഉറപ്പുണ്ടെന്നെന്ന് രോഹിത് ഹര്‍മനും സംഘത്തിനും ആശംസ നേര്‍ന്നുകൊണ്ടുള്ള വീഡിയോയില്‍ പറയുന്നു. ഞങ്ങള്‍ എല്ലാവരും ഞങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് ഒപ്പമുണ്ടെന്നും രോഹിത് പറയുന്നു. 

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ലോക കപ്പില്‍ ഫൈനലിലേക്ക് കുതിച്ചതോടെയാണ് വനിതാ ക്രിക്കറ്റിനോടുള്ള രാജ്യത്തിന്റെ മനോഭാവത്തെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം തകര്‍ത്തത്. ഇംഗ്ലണ്ടിനോട് ഫൈനലില്‍ തോല്‍വി നേരിട്ടുവെങ്കിലും രാജ്യം മുഴുവന്‍ മിതാലി രാജിന്റേയും മന്ദാനയുടേയും ഹര്‍മന്‍പ്രീതിന്റേയുമെല്ലാം ആരാധകരായി തീര്‍ന്നു. 

ഹര്‍മന്റെ നായകത്വത്തിലാണ് 2016ലെ ട്വന്റി20 ലോക കപ്പില്‍ സ്വന്തം മണ്ണിലേറ്റ നാണക്കേടിന് പകരം ചോദിക്കാന്‍ ഇന്ത്യന്‍ സംഘം കരീബിയന്‍ മണ്ണിലെത്തുന്നത്. ബാറ്റിങ്ങില്‍ കരുത്തരാണ് എങ്കിലും കഴിഞ്ഞ പത്ത് മാസത്തിനിടയിലെ സ്ഥിരതയില്ലാത്ത ഇന്ത്യന്‍ ടീം എങ്ങിനെയാവും വെസ്റ്റ് ഇന്‍ഡീസില്‍ കളിയെ നേരിടുക എന്ന ആശങ്ക ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com