35 രൂപയായിരുന്നു ദിവസ കൂലി, ഇന്ന് എല്ലാമായി; സന്തോഷത്തോടെ കളി മതിയാക്കുന്നുവെന്ന് മുനാഫ് പട്ടേല്‍

അവരെല്ലാം കളി തുടരുമ്പോള്‍ എനിക്ക് മാത്രം കളി നിര്‍ത്തേണ്ടി വന്നാല്‍ അത് എന്ന നിരാശനാക്കിയേനെ, പക്ഷേ അങ്ങിനെയുണ്ടായില്ല
35 രൂപയായിരുന്നു ദിവസ കൂലി, ഇന്ന് എല്ലാമായി; സന്തോഷത്തോടെ കളി മതിയാക്കുന്നുവെന്ന് മുനാഫ് പട്ടേല്‍

15 വര്‍ഷത്തെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച് ഇന്ത്യന്‍
പേസര്‍ മുനാഫ് പട്ടേല്‍. ഒരു നിരാശയുമില്ല, എന്നോടൊപ്പം കളിച്ചവരില്‍ എല്ലാവരും കളിക്കളം വിട്ടു കഴിഞ്ഞു, ധോനി ഒഴിച്ച്...വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് മുനാഫ് പട്ടേല്‍ പറഞ്ഞു. 

അവരെല്ലാം കളി തുടരുമ്പോള്‍ എനിക്ക് മാത്രം കളി നിര്‍ത്തേണ്ടി വന്നാല്‍ അത് എന്ന നിരാശനാക്കിയേനെ, പക്ഷേ അങ്ങിനെയുണ്ടായില്ല. ക്രിക്കറ്റ് അല്ലാതെ മറ്റൊന്നും എനിക്കറിയില്ല. ആ അവസ്ഥയിലാണ് ഞാന്‍ കളി മതിയാക്കുന്നത്. ഇപ്പോള്‍ വിരമിക്കുന്നതിന് പ്രത്യേക കാരണം ഒന്നുമില്ല. ഞാന്‍ കടിച്ചു തൂങ്ങിക്കിടന്നാല്‍ അത് യുവ തലമുറയുടെ അവസരം കളയും. 

ഇതില്‍ കൂടുതല്‍ ഞാന്‍ എന്ത് നേടുവാനാണ്. 2011ലെ ലോക കിരീടം ഉയര്‍ത്തിയ ടീമില്‍ ഞാനുണ്ട്. അതില്‍ കൂടുതല്‍ എന്താണുള്ളതെന്ന് മുനാഫ് പട്ടേല്‍ ചോദിക്കുന്നു. ദുബൈയില്‍ നടക്കുന്ന ടി20 ലീഗില്‍ മുനാഫ് കളിക്കും. പിന്നെ കോച്ചായി ഇനിയുള്ള ജീവിതം...

ലോക കപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമനായിരുന്നു മുനാഫ്. സഹീറിനും യുവിക്കും പിന്നില്‍ 11 വിക്കറ്റ് വീഴ്ത്തി മുനാഫ് പട്ടേലുമുണ്ടായിരുന്നു. ക്രിക്കറ്റ് കളിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. എല്ലാ ഗുജറാത്തികളേയും പോലെ ആഫ്രിക്കയിലെ ഏതെങ്കിലും ഒരു കമ്പനിയില്‍ ഞാനും ജോലി ചെയ്യുന്നുണ്ടായിരുന്നിരിക്കും. 

ക്രിക്കറ്റിലേക്ക് എത്തുന്നതിന് മുന്‍പ് ടൈല്‍ ഫാക്ടറിയിലായിരുന്നു മുനാഫിന്റെ ജോലി. എട്ട് മണിക്കൂര്‍ ജോലിക്ക് ദിവസ കൂലി 35 രൂപ. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് പഠനത്തിനൊപ്പം ടൈല്‍ ഫാക്ടറിയില്‍ മുനാഫ് ജോലിക്ക് പോയി. ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും വരുന്ന എന്നെ മനസിലാക്കാന്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ എന്നെ മനസിലാക്കാന്‍ അവര്‍ക്ക് സാധിച്ചപ്പോള്‍ അവര്‍ എന്നെ ഇഷ്ടപ്പെടുവാനും തുടങ്ങി. എനിക്ക് എല്ലാം നല്‍കിയത് ക്രിക്കറ്റാണ്. സന്തോഷത്തോടെയാണ് കളി മതിയാക്കുന്നത് എന്നും മുനാഫ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com