ഒടുവില്‍ അവര്‍ക്ക് ഗ്യാലറിയിലെത്തി, സ്ത്രീകളെ ഫുട്‌ബോള്‍ മത്സരം കാണാന്‍ അനുവദിച്ച് ഇറാന്‍

സ്ത്രീകള്‍ മത്സരം കാണുവാന്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിച്ചപ്പോഴേക്കും കാണികള്‍ അവര്‍ക്ക് വേണ്ടി ആരവം മുഴക്കി
ഒടുവില്‍ അവര്‍ക്ക് ഗ്യാലറിയിലെത്തി, സ്ത്രീകളെ ഫുട്‌ബോള്‍ മത്സരം കാണാന്‍ അനുവദിച്ച് ഇറാന്‍

ശനിയാഴ്ച തെഹ്‌റാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് വലിയൊരു പ്രത്യേകതയുണ്ട്. നൂറ് കണക്കിന് ഇറാന്‍ സ്ത്രീകള്‍ക്ക് ഗ്യാലറിയിലിരുന്ന് ആദ്യമായി ഫുട്‌ബോള്‍ മത്സരം കാണുന്നതിന്, സ്വന്തം ടീമിന് വേണ്ടി ആരവും ഉയര്‍ത്തുന്നതിന് ആദ്യമായി ലഭിച്ച അവസരമായിരുന്നു അത്. 

ദശാബ്ദങ്ങള്‍ നീണ്ട സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ചെറിയൊരു കാല്‍വയ്പ്പു കൂടിയായിരുന്നു അത്. സ്ത്രീകള്‍ മത്സരം കാണുവാന്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിച്ചപ്പോഴേക്കും കാണികള്‍ അവര്‍ക്ക് വേണ്ടി ആരവം മുഴക്കി.
ജപ്പാന്റെ കഷിമ അന്റെലേര്‍സിയുടെ പെര്‍സെപോലിസിനെതിരായ കളി കാണുവാനാണ് പ്രാദേശികരായ നൂറ് കണക്കിന് സ്ത്രീകള്‍ക്ക് അവസരം ലഭിച്ചത്. 

ഇറാനിയന്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ കായിക മത്സരങ്ങള്‍ കാണുവാന്‍ ഇതുവരെ അനുവാദമില്ല. കഴിഞ്ഞ മാസം ബൊളിവിയയ്‌ക്കെതിരായ ഇറാന്റെ മത്സരം കാണുവാനും ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്ത്രീകളെ അനുവദിച്ചിരുന്നു. എന്നാല്‍ ഫുട്‌ബോള്‍ താരങ്ങളുടെ കുടുംബാംഗങ്ങളായ സ്ത്രീകളെയാണ് മത്സരം കാണുവാന്‍ അനുവദിച്ചത് എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ വരുന്ന വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com