കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യ കണ്ട് മികച്ച വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ; തുറന്നു പറഞ്ഞ് ഗാംഗുലി

ധോനി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം സാഹയാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യ കണ്ട് മികച്ച വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ; തുറന്നു പറഞ്ഞ് ഗാംഗുലി

കൊല്‍ക്കത്ത: പരിക്കിന്റെ പിടിയിലാണ് ഇപ്പോഴെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷം വരെ വൃദ്ധിമാന്‍ സാഹയാണ് ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ധോനി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം സാഹയാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍. 

ഒരു വര്‍ഷത്തോളമായി സാഹ ഇന്ത്യന്‍ ടീമിനൊപ്പം ഇല്ല. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷമാണ് സാഹയാണ് ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പര്‍. വേഗം തിരിച്ചെത്താന്‍ സാഹയ്ക്ക് സാധിക്കട്ടേയെന്നും ഗാംഗുലി പറഞ്ഞു. സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ ഗൗതം ഭട്ടാചാര്യയുടെ വിക്കി എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു ഗാംഗുലിയുടെ പ്രതികരണം. 

പരിക്ക് എന്നത് നമ്മുടെ കയ്യില്‍ നില്‍ക്കുന്നതല്ല. വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ഡൈവ് ചെയ്യണം. ഡൈവ് ചെയ്യുവാനുള്ള ശ്രമത്തിന് ഇടയില്‍ പരിക്ക് പറ്റാം. പരിക്കില്‍ നിന്നും പുറത്തുവരുവാന്‍ സമയം എടുക്കും. എത്ര പെ്‌ട്ടെന്ന് സാഹയ്ക്ക് മടങ്ങി വരുവാന്‍ സാധിക്കുന്നുവോ അത്രയും നല്ലത് എന്നും ഗാംഗുലി പറഞ്ഞു. 

സാഹയുടെ അസാന്നിധ്യത്തില്‍ ടീമിലേക്ക് ക്ഷണം കിട്ടിയ റിഷഭ് പന്ത് കിട്ടിയ അവസരം നന്നായി വിനിയോഗിച്ചു. അതോടെ ഓസ്‌ട്രേലിയന്‍ പരമ്പരയിലേക്ക് പന്ത് സ്ഥാനം ഉറപ്പിച്ചു. പാര്‍ഥീവ് പട്ടേലും റിഷഭിന് ഒപ്പമുണ്ട്. പരിക്കില്‍ നിന്നും സാഹ തിരിച്ചെത്തുമ്പോള്‍ സെലക്ടര്‍മാരുടെ നിലപാട് എന്താകുമെന്നാണ് വ്യക്തമാകേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com