എഫ്‌സി ഗോവ രണ്ടടി മുന്നില്‍; കേരള ബ്ലാസ്‌റ്റേഴ്‌സ് വിയര്‍ക്കുന്നു (2-0)

ഹോംഗ്രൗണ്ടില്‍ വിജയം തേടിയിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ ആദ്യഗോള്‍ നേടി എഫ്‌സി ഗോവ
എഫ്‌സി ഗോവ രണ്ടടി മുന്നില്‍; കേരള ബ്ലാസ്‌റ്റേഴ്‌സ് വിയര്‍ക്കുന്നു (2-0)

കൊച്ചി; ഹോംഗ്രൗണ്ടില്‍ വിജയം തേടിയിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ ആദ്യപകുതിയില്‍ രണ്ട് ഗോള്‍ നേടി എഫ്‌സി ഗോവ മുന്നില്‍.
കളിയുടെ പതിനൊന്നാം മിനിറ്റില്‍ കോറോമിനാസാണ് ആദ്യഗോള്‍ നേടിയത്. ഒന്നാം പകുതിയുടെ അവസാന മിനിറ്റിലായിരുന്നു രണ്ടാം ഗോളും. കോറോമിനാസ് തന്നെയായിരുന്നു രണ്ടാംഗോളിന്റെയും ഉടമ. സീസണില്‍ ഇതുവരെ സ്വന്തം മൈതാനത്ത് ജയിക്കാനായിട്ടില്ലെന്ന ചീത്തപ്പേര് മാറ്റാനിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് തുടക്കം മുതല്‍ പിഴയ്ക്കുന്നതാണ് ഗ്രൗണ്ടില്‍ കാണാനായത്. 

കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍നിന്ന് അഞ്ചു മാറ്റങ്ങളുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പടയൊരുക്കം. മലയാളി താരം അനസ് എടത്തൊടിക ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സിയില്‍ ഐഎസ്എല്‍ അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് പ്രധാന വിശേഷം. ബെംഗളൂരുവിനെതിരെ കളിച്ച ടീമില്‍ പരിശീലകന്‍ ഡേവിഡ് ജയിംസ് അഞ്ചു മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ മലയാളി താരം സി.കെ. വിനീത്, സഹല്‍ അബ്ദുല്‍ സമദ് എന്നിവര്‍ പകരക്കാരുടെ ബെഞ്ചിലേക്ക് മാറി. ഇവര്‍ക്കൊപ്പം കഴിഞ്ഞ മല്‍സരത്തില്‍ ആദ്യ ഇലവനിലുണ്ടായിരുന്ന ലാകിച് പെസിച്ച്, സിറില്‍ കാലി, ലെന്‍ ഡുംഗല്‍ എന്നിവരും പുറത്തായി.

അനസിനു പുറമെ മാതേജ് പോപ്ലാട്‌നിക്, ഹാലിചരണ്‍ നര്‍സാരി, മുഹമ്മദ് റാക്കിപ്, കെസീറോണ്‍ കിസീത്തോ എന്നിവരാണ് ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തിയത്. ഈ സീസണില്‍ ടീമില്‍ തുടര്‍ച്ചയായി അഴിച്ചുപണി നടത്തുന്നതിന് ഏറെ പഴികേട്ട ഡേവിഡ് ജയിംസ്, അതേ ശൈലി തുടരുന്നതാണ് സീസണിലെ നാലാം നാട്ടങ്കത്തിലും കാണുന്നത്. മലയാളി താരം സക്കീര്‍ മുണ്ടമ്പാറ ഇക്കുറിയും പകരക്കാരുടെ ബെഞ്ചിലുണ്ട്.

ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഇലവന്‍: നവീന്‍ കുമാര്‍ (ഗോള്‍കീപ്പര്‍), സന്ദേശ് ജിങ്കാന്‍ (ക്യാപ്റ്റന്‍), ലാകിച് പെസിച്ച്, സിറില്‍ കാലി, അനസ് എടത്തൊടിക, സഹല്‍ അബ്ദുല്‍ സമദ്, നിക്കോള കിര്‍മാരെവിച്, കെ.പ്രശാന്ത്, സി.കെ. വിനീത്, ലെന്‍ ഡുംഗല്‍, സ്ലാവിസ സ്‌റ്റോയനോവിച്ച്

ഗോവ ആദ്യ ഇലവന്‍: മുഹമ്മദ് നവാസ് (ഗോള്‍കീപ്പര്‍), ജാക്കിചന്ദ് സിങ്, ലെന്നി റോഡ്രിഗസ്, സെറിട്ടോണ്‍ ഫെര്‍ണാണ്ടസ്, മുഹമ്മദ് അലി, മൗര്‍ത്താഡ ഫാള്‍, കാര്‍ലോസ് പെന, എഡു ബേഡിയ (ക്യാപ്റ്റന്‍), അഹമ്മദ് ജാഹൂ, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ഫെറാന്‍ കോറോമിനാസ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com