''പുള്ളിപുലികള്‍ക്ക്'' നടുവില്‍ അഞ്ജലിയുടെ ജന്മദിനം ആഘോഷമാക്കി സച്ചിന്‍ 

പാലിയിലെ വൈല്‍ഡ്‌ലൈഫ് പാര്‍ക്കിനോട് ചേര്‍ന്നായിരുന്നു ഇവരുടെ ആഘോഷങ്ങള്‍
''പുള്ളിപുലികള്‍ക്ക്'' നടുവില്‍ അഞ്ജലിയുടെ ജന്മദിനം ആഘോഷമാക്കി സച്ചിന്‍ 

ഭാര്യ അഞ്ജലിയുടെ ജന്മദിനം ആഘോഷമാക്കി ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. രാജസ്ഥാനിലെ ജോധ്പൂരിലെ പാലിയിലാണ് അഞ്ജലിയുടെ ജന്മദിനാഘോഷം സച്ചിന്‍ ഒരുക്കിയത്. പാലിയിലെ വൈല്‍ഡ്‌ലൈഫ് പാര്‍ക്കിനോട് ചേര്‍ന്നായിരുന്നു ഇവരുടെ ആഘോഷങ്ങള്‍.

പുള്ളിപ്പുലികളാല്‍ പ്രശസ്തമായ ജവായ് ദാം മേഖലയിലെ സെവന്‍ സ്റ്റാര്‍ ഹോട്ടലിലാണ് സച്ചിന്‍ മകന്‍ അര്‍ജുനും മകള്‍ സാറയ്ക്കുമൊപ്പം എത്തിയത്. ഹോട്ടലിലെ ഒരു ഡസനിലധികം റൂമുകള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തുന്നവര്‍ക്കായി ബുക്ക് ചെയ്തിരുന്നു. 

പകല്‍ വൈല്‍ഡ്‌ലൈഫ് പാര്‍ക്കില്‍ ജീപ്പില്‍ സവാരിക്കിറങ്ങിയ സച്ചിനും കുടുംബവും പുള്ളിപ്പുലികളേയും കണ്ടാണ് കഴിഞ്ഞ ദിവസം തിരിച്ചെത്തിയത്. രണ്ട് മണിക്കൂര്‍ ട്രക്കിങ്ങിന് ഒടുവിലാണ് അവര്‍ക്ക് പുള്ളിപുലികളെ ഫുള്‍ ഫാമിലിയായി കാണുവാനായത്. തിരിച്ചെത്തി വൈകുന്നേരം ഹോട്ടലില്‍ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം അഞ്ജലിയുടെ ജന്മദിനം അവര്‍ ആഘോഷിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com