താരമാക്കിയ ആ നിമിഷം പൊലീസുകാരന്‍ ഒരിക്കലും മറക്കാന്‍ ഇടയില്ല, ജോണ്ടി റോഡ്‌സിനെ പോലെ പറന്ന് ഉയര്‍ന്ന് പന്ത് കൈക്കുളളിലാക്കി; പ്രകടനത്തിന്റെ വീഡിയോ 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മറുപടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയയുടെ ഷോണ്‍ മാഷിന്റെ ക്യാച്ച് എടുത്ത പൊലീസുകാരനാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
താരമാക്കിയ ആ നിമിഷം പൊലീസുകാരന്‍ ഒരിക്കലും മറക്കാന്‍ ഇടയില്ല, ജോണ്ടി റോഡ്‌സിനെ പോലെ പറന്ന് ഉയര്‍ന്ന് പന്ത് കൈക്കുളളിലാക്കി; പ്രകടനത്തിന്റെ വീഡിയോ 

ക്ഷിണാഫ്രിക്കയ്‌ക്കെതിരെയുളള മൂന്നാം ഏകദിനത്തില്‍ പരാജയപ്പെട്ട് ഓസ്‌ട്രേലിയ മറ്റൊരു പരമ്പര കൂടി അടിയറവ് വെച്ചു. നാലാം വിക്കറ്റില്‍ ഡുപ്ലസിസിന്റേയും ഡേവിഡ് മില്‍നറുടേയും 252 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ടിന്റെ മികവിലാണ് സന്ദര്‍ശകര്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്.ഈ കൂട്ടുകെട്ട് മാത്രമാണ് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത് എന്ന് ചിന്തിച്ചാല്‍ തെറ്റി. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മറുപടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയയുടെ ഷോണ്‍ മാഷിന്റെ ക്യാച്ച് എടുത്ത പൊലീസുകാരനാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഫീല്‍ഡിംഗില്‍ എക്കാലത്തെയും താരമായ ജോണ്ടി റോഡ്‌സിനെ ഓര്‍മ്മിപ്പിക്കുന്ന മാസ്മരിക പ്രകടനമാണ് പട്രോളിങ് ജോലിക്കിടെ പൊലീസുകാരന്‍ കാഴ്ചവെച്ചത്. ഗ്യാലറിയില്‍ നിലയുറപ്പിച്ചിരുന്ന പൊലീസുകാരനായ ഫ്രാങ്ക് പന്ത് കൈക്കുളളിലാക്കുന്നതിനിടയില്‍ ഫീല്‍ഡര്‍മാരെ പോലെ വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് തന്റെ അസുലഭമായ നേട്ടത്തെ പൊലീസുകാരന്‍ ആഘോഷമാക്കിയപ്പോള്‍, ക്യാമറക്കണ്ണുകള്‍ മുഴുവനും ഫ്രാങ്കിലേക്ക് ശ്രദ്ധ തിരിച്ചു. 

ഷോണ്‍ മാഷ് ബൗണ്ടറി ലൈനിന് മുകളിലൂടെ പറത്തിയ സിക്‌സാണ് പൊലീസുകാരനായ ഫ്രാങ്ക് കൈക്കുളളിലാക്കിയത്. മത്സരത്തിലെ ഏറ്റവും മികച്ച സിക്‌സുകളില്‍ ഒന്നാണ് പൊലീസുകാരന്റെ മികവിലുടെയും ആരാധകശ്രദ്ധ നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com