വ്യക്തമായ പദ്ധതികള്‍, പരീക്ഷണങ്ങള്‍ക്ക് മുതിരാന്‍ ഭയമില്ല; രോഹിത് സൂപ്പര്‍ ക്യാപ്റ്റനെന്ന് വിവിഎസ് 

സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ നായക മികവിനെ പ്രശംസിച്ച് ഇതിഹാസ താരം വിവിഎസ് ലക്ഷ്മണ്‍
വ്യക്തമായ പദ്ധതികള്‍, പരീക്ഷണങ്ങള്‍ക്ക് മുതിരാന്‍ ഭയമില്ല; രോഹിത് സൂപ്പര്‍ ക്യാപ്റ്റനെന്ന് വിവിഎസ് 


ന്യൂഡല്‍ഹി: സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ നായക മികവിനെ പ്രശംസിച്ച് ഇതിഹാസ താരം വിവിഎസ് ലക്ഷ്മണ്‍. ടൈംസ് ഓഫ് ഇന്ത്യയിലെ തന്റെ കോളത്തിലെഴുതിയ കുറിപ്പിലാണ് വിവിഎസ് രോഹിതിനെ അഭിനന്ദിച്ചത്. 

വ്യക്തമായ പദ്ധതികളോടെയാണ് രോഹിത് തന്റെ ക്യാപ്റ്റന്‍സിയെ സമീപിക്കുന്നതെന്ന് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടത്. ടീമിലെ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിക്കുന്ന രോഹിതിനു പരീക്ഷണങ്ങള്‍ക്ക് മുതിരുവാനും തീരെ ഭയമില്ലെന്ന് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. ഒപ്പം അദ്ദേഹം മനോഹരമായി ബാറ്റ് ചെയ്യുന്നു. 

2018ല്‍ മികച്ച ബാറ്റിങ് ഫോമിലുള്ള താരം ക്യാപ്റ്റന്‍സിയിലും മികച്ച രീതിയിലുള്ള പ്രകടനമാണ് പുറത്തെടുത്തത്. ഏഷ്യ കപ്പിലും വിന്‍ഡീസിനെതിരെ ടി20 പരമ്പര വിജയവും ഇന്ത്യ സ്വന്തമാക്കിയത് രോഹിത്തിന്റെ നേതൃത്വത്തിലായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ നിദാഹസ് ട്രോഫിയിലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് രോഹിത് ആയിരുന്നു. ഐപിഎലില്‍ മുംബൈയെ കിരീട നേട്ടങ്ങളിലേക്ക് നയിച്ചിട്ടുള്ള രോഹിത്തിന്റെ ക്യാപ്റ്റന്‍സി നേരത്തെയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com