മുംബൈയെ ട്രോളി സണ്‍റൈസേഴ്‌സ്; കൊന്നു കൊലവിളിച്ച് മുംബൈ ഇന്ത്യന്‍സ്‌

ക്രുനാലിനും പൊള്ളാര്‍ഡിനും ഒപ്പമുള്ള സെല്‍ഫി ഹര്‍ദിക് പാണ്ഡ്യ ഷെയര്‍ ചെയ്തതോടെയാണ് തുടക്കം
മുംബൈയെ ട്രോളി സണ്‍റൈസേഴ്‌സ്; കൊന്നു കൊലവിളിച്ച് മുംബൈ ഇന്ത്യന്‍സ്‌

ഐപിഎല്‍ ആവേശം ഉയരുന്നതിന് മുന്‍പേ ട്വിറ്ററില്‍ പോര് തുടങ്ങി മുംബൈ ഇന്ത്യന്‍സും, സണ്‍റൈസേഴ്‌സ് ഹൈദരാബാദും. ഓള്‍ റൗണ്ടറിലെ തങ്ങളുടെ കരുത്ത് എടുത്ത് കാട്ടിയാണ് ഇരുവരും ട്വിറ്ററില്‍ കൊമ്പുകോര്‍ത്തത്. 

ഐപിഎല്ലിലെ മികച്ച ഓള്‍റൗഡ് നിര ഏതെന്നാണ് ചോദ്യം. ക്രുനാലിനും പൊള്ളാര്‍ഡിനും ഒപ്പമുള്ള സെല്‍ഫി ഹര്‍ദിക് പാണ്ഡ്യ ഷെയര്‍ ചെയ്തതോടെയാണ് തുടക്കം. ഹര്‍ദിക്കിന്റെ സെല്‍ഫി റീട്വീറ്റ് ചെയ്ത് മുംബൈ ഇന്ത്യന്‍ ആരാധകരോട് ചോദിച്ചു, ഓള്‍റൗഡിലെ മികച്ച ത്രിമൂര്‍ത്തികള്‍ ആരെന്ന്...ഞങ്ങള്‍ കാത്തിരിക്കുമെന്നും മുംബൈ കുറിച്ചു.

തങ്ങളുടെ മൂന്ന് ഓള്‍റൗണ്ടര്‍മാരുടെ ഫോട്ടോ മറുപടിയായി നല്‍കിയാണ് സണ്‍റൈസേഴ്‌സിന്റെ തിരിച്ചടി.  അഫ്ഗാനിസ്ഥാന്‍ താരങ്ങളായ റാഷിദ് ഖാന്‍, മുഹമ്മദ് നബി, ബംഗ്ലാദേശ് താരം ഷക്കീബ് അല്‍ ഹസന്‍ എന്നിവരെ ചൂണ്ടിയാണ് കാത്തിരിപ്പ് അവസാനിപ്പിച്ചോളാന്‍ മുംബൈയോട് സണ്‍റൈസേഴ്‌സ് പറഞ്ഞത്. 

പക്ഷേ പിന്നെ ഒരു ദയയുമില്ലാത്ത സണ്‍റൈസേഴ്‌സിന്റെ വായടപ്പിക്കുകയായിരുന്നു മുംബൈ. തങ്ങളുടെ മൂന്ന് ഐപിഎല്‍ ട്രോഫികളുടെ ചിത്രവുമെടുത്താണ് സണ്‍റൈസേഴ്‌സിനെ മുംബൈ മലര്‍ത്തിയടിച്ചത്. നിങ്ങളുടെ കാത്തിരിപ്പ് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു വെന്നും  സണ്‍റൈസേഴ്‌സിനെ പരിഹസിച്ച് മുംബൈ എഴുതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com