വിവാഹം വേണ്ട, സിംഗിള്‍ ആയിരിക്കുന്നതാണ് സന്തോഷം, ഇന്ത്യന്‍ താരം മിതാലി രാജ് പറയുന്നു

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഞാന്‍ ചെറുപ്പമായിരുന്ന സമയത്ത് വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നു
വിവാഹം വേണ്ട, സിംഗിള്‍ ആയിരിക്കുന്നതാണ് സന്തോഷം, ഇന്ത്യന്‍ താരം മിതാലി രാജ് പറയുന്നു

വനിതാ ട്വന്റി20 ലോക കപ്പില്‍ മിതാലി രാജിന്റെ ബാറ്റിങ് മികവ് കൂടിയായിരുന്നു ഇന്ത്യയെ രണ്ടാം ജയത്തിലേക്ക് എത്തിച്ചത്. സെമിയിലേക്ക് യോഗ്യത നേടാന്‍ ഒരുങ്ങി ഇന്ത്യ നില്‍ക്കവെ ആരാധകരോട് മിതാലി രാജ് പങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

വിവാഹത്തെ കുറിച്ച് തന്നെയാണ് മിതാലി രാജ് ആദ്യം പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഞാന്‍ ചെറുപ്പമായിരുന്ന സമയത്ത് വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നു. ഇപ്പോള്‍ ദമ്പതിമാരെ കാണുമ്പോള്‍ പോലും വിവാഹം എന്ന ചിന്ത എന്റെ മനസിലേക്ക് വരുന്നില്ല. സിംഗിള്‍ ആയിരിക്കുന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടയാണ് എന്ന് മിതാലി പറയുന്നു. 

ഏറ്റവും പ്രിയപ്പെട്ട ഷോട്ട് എതാണെന്നായിരുന്നു മിതാലിയോട് പിന്നെ ആരാധകര്‍ ചോദിച്ചത്. എനിക്ക് അങ്ങിനെ പ്രിയപ്പെട്ട ഷോട്ട് എന്ന നിലയില്‍ ഒന്നുമില്ല. എന്നാല്‍ എനിക്ക് കൂടുതലും റണ്‍സ് നേടിത്തരുന്നത് കവര്‍ ഡ്രൈവാണെന്ന് ഇന്ത്യയുടെ വലംകയ്യന്‍ ബാറ്റ്‌സ്വുമണ്‍ പറയുന്നു. 

ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കിടയിലെ സൗഹൃദം വര്‍ധിപ്പിക്കുന്ന വഴിയെ കുറിച്ചും മിതാലി പറയുന്നു. ഒരു ദിവസം ഒരുതവണ ഞങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്നായിരിക്കും ഭക്ഷണം കഴിക്കുക. വിദേശ പര്യടനങ്ങളില്‍ രാത്രി ഭക്ഷണം ഞങ്ങള്‍ ഒരുമിച്ച് കഴിക്കും. ക്യാമ്പുകളില്‍ പങ്കെടുക്കുന്ന സമയം പ്രഭാതഭക്ഷണമാകും ഒരുമിച്ചു കഴിക്കുക. അല്ലാത്ത സമയങ്ങളിലെല്ലാം എല്ലാവരും അവരവരുടെ ഐപാഡിനും മൊബൈലിനും ഉള്ളിലായിരിക്കും. 

ഏത് രാജ്യത്താണോ പര്യടനം നടത്തുക അത് മുന്നില്‍ വെച്ചായിരിക്കും പരിശീലനം. ഓസ്‌ട്രേലിയന്‍ പര്യടനം ആണെങ്കില്‍ ബൗണ്‍സി വിക്കറ്റിലായിരിക്കും പരിശീലനം. ശ്രീലങ്കന്‍ പര്യടനത്തിന് മുന്‍പ് തയ്യാറാക്കി കൊണ്ടിരിക്കുന്ന പിച്ചിലായിരിക്കും പരിശീലനം നടത്തുകയെന്നും മിതാലി രാജ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com