ശിശുദിനത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ചോദ്യം, ഈ സ്പിന്നര്‍മാരെ തിരിച്ചറിയാമോ? 

കൊല്‍ക്കത്തയുടെ സ്പിന്‍ കൊമ്പന്മാരായാ രണ്ട് പേരുടെ കുട്ടിക്കാല ഫോട്ടോയാണ് ശിശുദിനത്തില്‍ കൊല്‍ക്കത്ത പങ്കുവയ്ക്കുന്നത്
ശിശുദിനത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ചോദ്യം, ഈ സ്പിന്നര്‍മാരെ തിരിച്ചറിയാമോ? 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്പിന്നര്‍മാരുടെ കരുത്തിലാണ് കൊല്‍ക്കത്തയുടെ മുന്നോട്ടു പോക്ക്. സ്പിന്നാര്‍മാര്‍ക്ക് പ്രാധാന്യം നല്‍കുന്ന അവരുടെ ട്രെന്‍ഡിന് ശിശുദിനത്തിലും മാറ്റമില്ല. കൊല്‍ക്കത്തയുടെ സ്പിന്‍ കൊമ്പന്മാരായാ രണ്ട് പേരുടെ കുട്ടിക്കാല ഫോട്ടോയാണ് ശിശുദിനത്തില്‍ കൊല്‍ക്കത്ത പങ്കുവയ്ക്കുന്നത്. 

ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനൊപ്പം നില്‍ക്കുന്ന കുട്ടി കുല്‍ദീപ് യാദവിന്റെ ഫോട്ടോയാണ് അതില്‍ ഒന്ന്. കുല്‍ദീപിന്റെ ഫാന്‍ ബോയ് നിമിഷമാണ് അത്. ഇപ്പോള്‍ ടെസ്റ്റില്‍ ആന്‍ഡേഴ്‌സനെതിരെ കുല്‍ദീപ് കളിച്ചു കഴിഞ്ഞു...

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാമത് ഷെയര്‍ ചെയ്ത കുട്ടി താരത്തിന്റെ ചിത്രമാണ് ആരാധകരെ കുറച്ചൊന്ന് കുഴച്ചത്. പക്ഷേ ആളെ കണ്ടെത്താന്‍ കൊല്‍ക്കത്ത ഗ്ലൂവും തന്നിരുന്നു. ഇടത് കൈകൊണ്ട് ബാറ്റ് ചെയ്യും. ബൗള്‍ ചെയ്യുന്നത് വലത് കൈകൊണ്ടും എന്നായിരുന്നു കൊല്‍ക്കത്ത നല്‍കിയ സൂചന.

കൊല്‍ക്കത്ത നല്‍കിയ സൂചന കൊണ്ട് തന്നെ ആരാധകര്‍ ആളെ കണ്ടെത്തി കഴിഞ്ഞു. വിന്‍ഡിസ് താരം സുനില്‍ നരെയ്ന്‍ ബാറ്റേന്തി നില്‍ക്കുന്ന ഫോട്ടോ ആയിരുന്നു അത്. ഐപിഎല്‍ പന്ത്രണ്ടാം സീസണിന് ആരവം ഉയര്‍ന്ന് തുടങ്ങുമ്പോള്‍ ഈ രണ്ട് സ്പിന്നര്‍മാരില്‍ തന്നെയാവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com