ആ തീരുമാനത്തില്‍ നാടകീയ യു ടേണ്‍; ഇന്ത്യ- ജോര്‍ദാന്‍ സൗഹൃദ ഫുട്‌ബോള്‍ ഉപേക്ഷിച്ചിട്ടില്ല

ഇന്ന് രാത്രി 10.30ന് തന്നെ മത്സരം നടക്കുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി
ആ തീരുമാനത്തില്‍ നാടകീയ യു ടേണ്‍; ഇന്ത്യ- ജോര്‍ദാന്‍ സൗഹൃദ ഫുട്‌ബോള്‍ ഉപേക്ഷിച്ചിട്ടില്ല

ന്ത്യയും ജോര്‍ദാനും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം ഉപേക്ഷിച്ച തീരുമാനത്തിന് നാടകീയ മാറ്റം. കുവൈത്തിലും ജോര്‍ദാനിലുമായി തുടരുന്ന കനത്ത മഴയും പ്രളയവും കാരണം കാലാവസ്ഥ പ്രതികൂലമായതിനാല്‍ ആയിരുന്നു മത്സരം ഉപേക്ഷിക്കാന്‍ ആദ്യം തീരുമാനിച്ചത്. നാല് ദിവസത്തില്‍ അധികമായി തുടരുന്ന മോശം കാലാവസ്ഥ ജോര്‍ദാനിലെ കളിക്കാനുള്ള സാഹചര്യങ്ങളും ദുഷ്‌കരമാക്കിയിരുന്നു. 

എന്നാല്‍ ഇരു ടീമുകളും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മത്സരം നടത്താനുള്ള തീരുമാനത്തില്‍ എത്തിയത്. ഇന്ന് രാത്രി 10.30ന് തന്നെ മത്സരം നടക്കുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

മത്സരം നടത്താന്‍ തീരുമാനിച്ചിരുന്ന സ്‌റ്റേഡിയവും വെള്ളം കയറി കളിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ജോര്‍ദാനിലെ അമ്മനില്‍ ഉള്ള കിങ് അബ്ദുല്ല സ്‌റ്റേഡിയത്തിലാണ് പോരാട്ടം.

കാലാവസ്ഥ പ്രശ്‌നം കാരണം ജോര്‍ദാനിലേക്കുള്ള യാത്രയില്‍ വലിയ ബുദ്ധിമുട്ടുകളാണ് ഇന്ത്യന്‍ സംഘത്തിന് നേരിടേണ്ടി വന്നത്. രണ്ട് ദിവസം വിമാന താവളങ്ങളില്‍ പെട്ട് ഇന്ത്യന്‍ ടീം ഇന്നലെ രാത്രി മാത്രമാണ് ജോര്‍ദാനില്‍ എത്തിയത്. 

മത്സരത്തിനുള്ള ടീമിലുണ്ടായിരുന്ന ഏഴു താരങ്ങളും മറ്റ് ഒഫീഷ്യല്‍സും അടങ്ങുന്ന സംഘം പത്ത് മണിക്കൂറോളം കുവൈത്ത് സിറ്റി വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയിരുന്നു. വെള്ളിയാഴ്ച ഏറെ വൈകിയാണ് ഇന്ത്യന്‍ ടീമിന് ജോര്‍ദാനിലെത്തിച്ചേരാന്‍ സാധിച്ചത്. ഇതോടെ കളിക്കാര്‍ക്ക് മത്സരത്തിനു സജ്ജരാകാന്‍ സമയം കിട്ടില്ലെന്നു വ്യക്തമായ സാഹചര്യത്തിലാണ് മത്സരം റദ്ദാക്കാന്‍ തീരുമാനിച്ചത്. ആദ്യം പുറപ്പെട്ട 15 അംഗ സംഘം വ്യാഴാഴ്ച രാത്രിയോടെ ജോര്‍ദാനിലെത്തിയിരുന്നെങ്കിലും ഇവര്‍ യാത്ര ചെയ്ത വിമാനവും ദോഹ വഴി തിരിച്ചുവിട്ടിരുന്നു. വൈകിയുള്ള യാത്രയും മറ്റും കളിക്കാരെ ശാരീരികമായും മാനസികമായും തളര്‍ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മത്സരം ഒഴിവാക്കി മടങ്ങാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com