ഇന്ത്യന്‍ വനിതാ ടീമിന് വേണ്ടി കോഹ് ലിയുടെ ക്യാംപെയ്ന്‍, ഏറ്റെടുത്ത് കായിക താരങ്ങള്‍

#Jerseyknownogender എന്ന ഹാഷ് ടാഗിലാണ് കോഹ് ലി ക്യാംപെയ്‌നുമായി എത്തുന്നത്
ഇന്ത്യന്‍ വനിതാ ടീമിന് വേണ്ടി കോഹ് ലിയുടെ ക്യാംപെയ്ന്‍, ഏറ്റെടുത്ത് കായിക താരങ്ങള്‍

ഇന്ത്യന്‍ പെണ്‍ പട ട്വന്റി20 ലോക കപ്പിന്റെ സെമിയില്‍ എത്തി കഴിഞ്ഞു. ഈ സമയം അവര്‍ക്കുള്ള പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടി ക്യാംപെയ്‌നുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. JerseyKnowsNoGender എന്ന ഹാഷ് ടാഗിലാണ് കോഹ് ലി ക്യാംപെയ്‌നുമായി എത്തുന്നത്. 

അയര്‍ലാന്‍ഡിനെതിരായ ഇന്ത്യയുടെ മത്സരത്തിന് മുന്‍പായിരുന്നു കോഹ് ലി ട്വിറ്ററിലൂടെ പുതിയ ഹാഷ് ടാഗുമായി വന്നത്. സെമി ഫൈനലിലേക്കുള്ള വഴിയിലാണ് നമ്മള്‍. ലോക കപ്പ് രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് ടീം ഇന്ത്യയ്ക്ക് ഒപ്പം നില്‍ക്കാം. നിങ്ങളുടെ ജേഴ്‌സി ധരിച്ച് സ്‌ട്രൈക്ക് പോസില്‍ ഫോട്ടോ പോസ് ചെയ്ത് അവര്‍ക്ക് പിന്തുണ നല്‍കാം, റിഷഭ് പന്ത്, സൈന നെഹ് വാള്‍, സുനില്‍ ഛേത്രി, പിന്നെ നിങ്ങളെ എല്ലാവരേയും ഇതിന് ചലഞ്ച് ചെയ്യുന്നതായും കോഹ് ലി പറയുന്നു. 

കോഹ് ലിയുടെ ആഹ്വാനം വന്നതിന് പിന്നാലെ തന്നെ ജേഴ്‌സി ധരിച്ച് യുവതാരം റിഷഭ് പന്ത് എത്തി. ഹര്‍മന്‍പ്രീത് കൗര്‍, വിനേഷ് ഫോഗാട്ട് എന്നിവരെയാണ് പന്ത് ചലഞ്ച് ചെയ്തത്. സൈനയും, സാനിയ മിര്‍സയും ഹര്‍മന്‍ പ്രീതും പിന്നാലെ ചലഞ്ച് ഏറ്റെടുത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com