കാറ്റലന്‍സിനൊപ്പം ചേരാന്‍ പോഗ്ബ എത്തുന്നു? മെസിയും പോഗ്ബയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

ചെല്‍സി മധ്യനിര താരം എന്‍ഗോളോ കാന്റേയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു
കാറ്റലന്‍സിനൊപ്പം ചേരാന്‍ പോഗ്ബ എത്തുന്നു? മെസിയും പോഗ്ബയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

ബാഴ്‌സലോണയിലേക്ക് ചേക്കേറുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി പോള്‍ പോഗ്ബ. ദുബൈയില്‍ വെച്ച് മെസിയും പോഗ്ബയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ആരാധകരുടെ നെഞ്ചിടിപ്പ് കൂടുന്നത്. 

സോള്‍ട്ട് ബേയിലെ തര്‍ക്കിഷ് സ്റ്റീക്ക് ഹൗസില്‍ വെച്ച് ഇരുവരും പല കാര്യങ്ങളും ചര്‍ച്ച ചെയ്തുവെന്നാണ് സൂചന. ചെല്‍സി മധ്യനിര താരം എന്‍ഗോളോ കാന്റേയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. 100 മില്യണ്‍ യൂറോയ്ക്ക് അഞ്ച് വര്‍ഷത്തെ കരാറില്‍ കാറ്റലന്‍സിനൊപ്പം ചേരാന്‍ പോഗ്ബ സമ്മതിച്ചു കഴിഞ്ഞുവെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nusr_et#Saltbae (@nusr_et) on

യുവേഫ നേഷന്‍സ് ലീഗില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് പോഗ്ബയും മെസിയും. ഇതിനിടയിലാണ് ഇവരുടെ യാദൃശ്ചിക കൂടിക്കാഴ്ചയ്ക്ക് വഴി ഒരുങ്ങിയത്. ബാഴ്‌സലോണയിലേക്ക് പോഗ്ബ എത്താനാഗ്രഹിക്കുന്നു എങ്കില്‍ സ്വാഗതം ചെയ്യുന്നതായി ബാഴ്‌സ സൂപ്പര്‍ താരം പിക്വെയും വ്യക്തമാക്കിയിട്ടുണ്ട്. മൗറിഞ്ഞോയുമായുള്ള ബന്ധം വഷളായപ്പോള്‍ തന്നെ ഓള്‍ഡ് ട്രഫോര്‍ഡ് വിടുന്നതിനുള്ള താത്പര്യം പോഗ്ബയുടെ ഏജന്റും പലപ്പോഴും പരസ്യമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com