കളിക്കിടെ റഫറിയെ ചേര്‍ത്ത് നിര്‍ത്തി ലിവര്‍പൂള്‍ താരം; കണ്ണീരടക്കാന്‍ പാടുപെട്ട് റഫറിയും

യുവേഫ നേഷന്‍സ് ലീഗിലെ ജര്‍മനി-നെതര്‍ലാന്‍ഡ്‌സ് മത്സരത്തിന് ഇടയിലായിരുന്നു സംഭവം
കളിക്കിടെ റഫറിയെ ചേര്‍ത്ത് നിര്‍ത്തി ലിവര്‍പൂള്‍ താരം; കണ്ണീരടക്കാന്‍ പാടുപെട്ട് റഫറിയും

ആ മനുഷ്യന്‍ കണ്ണീരടക്കാനാവാതെ കരഞ്ഞു. അടുത്തിടെ അമ്മയെ നഷ്ടപ്പെട്ടതിന്റെ വേദനയും കടിച്ചമര്‍ത്തിയാണ് അയാള്‍ മൈതാനത്തിറങ്ങിയത്. സഹിക്കാനുള്ള ശക്തി നിങ്ങള്‍ക്കുണ്ടാവട്ടെ എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, നിങ്ങള്‍ നന്നായി കളി നിയന്ത്രിച്ചുവെന്നും. വളരെ ചെറിയ നീക്കമായിരുന്നു എന്റേത്. പക്ഷേ അത് അദ്ദേഹത്തിന് ആശ്വാസമായിട്ടുണ്ടാകും എന്ന് കരുതുന്നു...കളിക്കളത്തിലെ മനുഷ്യത്വത്തിന്റെ പേരില്‍ കയ്യടി വാങ്ങുകയാണ് നെതര്‍ലാന്‍ഡിന്റെ വാന്‍ ഡിജിക്.

യുവേഫ നേഷന്‍സ് ലീഗിലെ ജര്‍മനി-നെതര്‍ലാന്‍ഡ്‌സ് മത്സരത്തിന് ഇടയിലായിരുന്നു സംഭവം. 2-0ന് പിന്നില്‍ നിന്നതിന് ശേഷം ജര്‍മനിയുടെ കഥ കഴിക്കുന്ന സമനില പിടിച്ച ഡച്ച് പടയിലെ വിര്‍ജില്‍ വാന്‍ ഡിജിക്കായിരുന്നു കളിയിലെ താരം. സമനില പിടിക്കാന്‍ മേക്ക്ഷിഫ്റ്റ് സ്‌ട്രൈക്കറുടെ റോളിലെത്തിയ വാന്‍ ഡിജിക്ക് വല കുലുക്കിയത് മാത്രമല്ല. അമ്മയുടെ വിയോഗത്തില്‍ സങ്കടപ്പെട്ടു നിന്ന റഫറിയെ ആശ്വസിപ്പിച്ച് കൂടിയാണ് വാന്‍ ഡിജിക്ക ആരാധകരുടെ കയ്യടി നേടിയത്. 

യുവഫ നാഷണല്‍ ലീഗ് ഫൈനലിലേക്ക് കുതിച്ചതിന്റെ ആഹ്ലാദപ്രകടനങ്ങളില്‍ ടീം മുഴുകവെയാണ് വാന്‍ ഡിജിക്ക് കണ്ണീരണിഞ്ഞ് നിന്ന റഫറിയുടെ അടുത്തേക്കെത്തിയത്. റൊമാനിയന്‍ റഫറിയായ ഒവിഡിയു ഹേറ്റ്ഗനായിരുന്നു അത്. വാന്‍ ഡിജിക്ക് ചേര്‍ത്ത പിടിച്ചപ്പോള്‍ മൈതാനത്ത് നിന്നും ഹേറ്റ്ഗന്‍ കണ്ണീരു തുടച്ചു. കളിക്ക് പുറത്തെ വാന്‍ ഡിജിക്കിനെ മനസിനെ പ്രശംസിക്കുകയാണ് സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com