ഇന്ത്യയെ തോല്‍പ്പിച്ചത് ജിഎസ്ടി, ട്രോളിലൂടെ ആരാധകരെ സമാധാനിപ്പിച്ച് സെവാഗ്

ഓസ്‌ട്രേലിയ സ്‌കോര്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ റണ്‍സ് ഇന്ത്യ സ്‌കോര്‍ ചെയ്തു. എന്നിട്ടും തോറ്റു
ഇന്ത്യയെ തോല്‍പ്പിച്ചത് ജിഎസ്ടി, ട്രോളിലൂടെ ആരാധകരെ സമാധാനിപ്പിച്ച് സെവാഗ്

വിജയ പ്രതീക്ഷകള്‍ മാറി മറിയുകയായിരുന്നു ബ്രിസ്‌ബേനില്‍. മഴ രസം കൊല്ലിയായി എത്തിയ കളിയില്‍ ധവാന്റെ വെടിക്കെട്ട് പാഴായി ഇന്ത്യ തോല്‍വിയോടെ തുടങ്ങിയപ്പോള്‍ അതിനെ ട്രോളി എത്തുകയാണ് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. 

ഓസ്‌ട്രേലിയ സ്‌കോര്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ റണ്‍സ് ഇന്ത്യ സ്‌കോര്‍ ചെയ്തു. എന്നിട്ടും തോറ്റു. ഓസ്‌ട്രേലിയന്‍ സ്‌കോറിന്റെ കൂടെ ജിഎസ്ടി ചേര്‍ത്തതാണ് പ്രശ്‌നമായത് എന്നായിരുന്നു വീരുവിന്റെ ട്രോള്‍. എന്നിരുന്നാലും ഒരു ത്രില്ലിങ് കളിയോടെ തന്നെ പരമ്പരയ്ക്ക് തുടക്കമായതായി സെവാഗ് ട്വിറ്ററില്‍ കുറിച്ചു. ഓസ്‌ട്രേലിയ സ്‌കോര്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍
റണ്‍സ് സ്‌കോര്‍ ചെയ്തിട്ടും തോല്‍വി നേരിട്ടതിന്റെ നിരാശയില്‍ ആരാധകര്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമത്തെ വിമര്‍ശിക്കുമ്പോഴാണ് ട്രോളുമായി സെവാഗിന്റെ വരവ്.

ബ്രിസ്‌ബേന്‍ ട്വന്റി20യില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 17 ഓവറില്‍ 158 റണ്‍സ് ആയിരുന്നു നേടിയത്. മഴ കളി മുടക്കിയപ്പോള്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയ ലക്ഷ്യം 17 ഓവറില്‍ 174 റണ്‍സായി. എന്നാല്‍ നാല് റണ്‍സ് അകലെ എത്താനെ നിശ്ചിത ഓവറില്‍ ഇന്ത്യക്കായുള്ളു. 

24 പന്തില്‍ 46 റണ്‍സ് എടുത്ത മാക്‌സ്വെല്ലായിരുന്നു ഓസീസിനെ 16ാം ഓവറില്‍ 153 എന്ന സ്‌കോറില്‍ എത്തിച്ചത്. ആ സമയം മഴ എത്തിയതോടെ 45 മിനിറ്റ് കളി നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ധവാന്‍ൃ 42 ബോളില്‍ 76 റണ്‍സ് എടുത്ത് അടിച്ചു കളിച്ചുവെങ്കിലും ഫലമുണ്ടായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com