കോഹ് ലിയുടെ കൈവിട്ട കണക്കും കളിയും, ഇന്ത്യയെ തോല്‍പ്പിച്ചത് ഇവയൊക്കെ

ഓസീസ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കി ജയം പിടിക്കാനുള്ള അവസരങ്ങള്‍ ബ്രിസ്‌ബേനില്‍ നഷ്ടപ്പെടുത്തിയാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്
കോഹ് ലിയുടെ കൈവിട്ട കണക്കും കളിയും, ഇന്ത്യയെ തോല്‍പ്പിച്ചത് ഇവയൊക്കെ

ത്രില്ലടിപ്പിച്ചാണ് ആദ്യ ട്വന്റി20യില്‍ ഓസീസ് ഇന്ത്യക്കെതിരെ നാല് റണ്‍സിന് ജയം പിടിച്ചത്. പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഓസീസ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കി ജയം പിടിക്കാനുള്ള അവസരങ്ങള്‍ ബ്രിസ്‌ബേനില്‍ നഷ്ടപ്പെടുത്തിയാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. 

ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോസ് ഹസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവരുടെ അഭാവത്തിലും ജയം പിടിക്കാന്‍ ഓസ്‌ട്രേലിയയ്ക്കായി. കോഹ് ലിയുടെ തെറ്റായ തീരുമാനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ച ചില കാരണങ്ങള്‍ ഇവയാണ്...

കൈവിട്ട കളി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച ഫീല്‍ഡര്‍മാര്‍ ഇല്ലാത്ത പ്ലേയിങ് ഇലവനാണ് ബ്രിസ്‌ബേനില്‍ ഇറങ്ങിയത്. അതിന്റെ പ്രതിഫലനം കളിക്കളത്തില്‍ പ്രകടമായിരുന്നു. ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്നതില്‍ നായകന്‍ കോഹ് ലി തന്നെ നേതൃത്വം നല്‍കി. ആറ് റണ്‍സ് എടുത്ത് നില്‍ക്കെ ഫിഞ്ചിനെ മടക്കാന്‍ ലഭിച്ച സുവര്‍ണാവസരം കോഹ് ലി പാഴാക്കി. 

ഒന്‍പത് റണ്‍സ് എടുത്ത് നില്‍ക്കെ റണ്‍ ഔട്ടിന് മുന്നില്‍ മാക്‌സ്വെല്‍ കുടുങ്ങിയെങ്കിലും രാഹുല്‍ മാക്‌സ്വെല്ലിന്റെ രക്ഷയ്‌ക്കെത്തി. അതിന് വലിയ വിലയായിരുന്നു ഇന്ത്യയ്ക്ക് നല്‍കേണ്ടി വന്നത്. 24 ബോളില്‍ നിന്നും 46 റണ്‍സ് അടിച്ചെടുത്താണ് മാക്‌സ്വെല്‍ തിരികെ കിട്ടിയ ജീവന്‍ ആഘോഷിച്ചത്. 

മഴയ്ക്ക് മുന്‍പ് ഖലീല്‍ അഹ്മദ് സ്റ്റോയിനിസിനേയും വിട്ടുകളഞ്ഞു. മഴയ്ക്ക് മുന്‍പ് വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു എങ്കില്‍ ഡക്ക് വര്‍ത്ത് ലൂയിസ് പ്രകാരം സ്‌കോര്‍ നിര്‍ണയിക്കുമ്പോള്‍ അതിന്റെ ആനുകൂല്യം ഇന്ത്യയ്ക്ക് ലഭിച്ചേനെ.

ലോങ് ഓഫില്‍ മാക്‌സ്വെല്ലിന്റെ ക്യാച്ച് ലഭിക്കേണ്ടതായിരുന്നു എങ്കിലും സ്‌പൈഡര്‍ ക്യാം വില്ലനായപ്പോള്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി. അത് അമ്പയര്‍ ഡെഡ് ബോള്‍ വിളിച്ചപ്പോള്‍ എക്സ്രാ ബോളില്‍ ഓസീസ് രണ്ട് റണ്‍സ് നേടി. മഴ എത്തുന്നതിന് രണ്ട് ബോള്‍ മുന്‍പായിരുന്നു ഇത്. 

ലെങ്ത്തില്‍ പിഴച്ച് ക്രുനാലും അഹ്മദും

ബൗണ്ടറിയിലേക്ക് പന്ത് പായിക്കാന്‍ ഉതകുന്ന വിതം ലെങ്ത്തിലായിരുന്നു ക്രിസ് ലിന്നിനും മാക്‌സ്വെല്ലിനും ക്രുനാല്‍ പാണ്ഡ്യയും ഖലീല്‍ അഹ്മദും ബോള്‍ എറിഞ്ഞു നല്‍കിയത്. അഹ്മദ് മൂന്ന് സിക്‌സ് വഴങ്ങിയപ്പോള്‍ ക്രുനാലിന്റെ പന്തുകളില്‍ ഓസീസ് താരങ്ങള്‍ ആറ് സിക്‌സ് പറത്തി. 9 സിക്‌സുമായി ഓസീസ് ഇന്നിങ്‌സ് അവസാനിപ്പിച്ചപ്പോള്‍ ഇന്ത്യ പറത്തിയത് നാല് സിക്‌സ്. അഹ്മദും ക്രുനാലും വഴങ്ങിയ റണ്‍സ് ഇന്ത്യയെ പിന്നോട്ടടിച്ചുവെന്ന് വ്യക്തം. 

കോഹ് ലിയുടെ തെറ്റിയ കണക്കുകള്‍

പവര്‍പ്ലേയില്‍ കോഹ് ലി ഭുവിക്ക് മൂന്ന് ഓവറും ഭൂമ്രയ്ക്ക് രണ്ട് ഓവറുമാണ് നല്‍കിയത്. എന്നാല്‍ മാക്‌സ്വെല്‍ ക്രീസിലേക്ക് എത്തിയപ്പോള്‍ കോഹ് ലി ഭൂമ്രയുടെ പക്കല്‍ പന്ത് നല്‍കിയിരുന്നു എങ്കില്‍ മാക്‌സ്വെല്ലിനെ തളയ്ക്കാമായിരുന്നു. എന്നാല്‍ ക്രുനാലിന് പന്ത് നല്‍കിയതോടെ മാക്‌സ്വെല്ലിന് നിലയുറപ്പിക്കാന്‍ സമയം ലഭിച്ചു. 

വീണ്ടും മൂന്നാം സ്ഥാനം രാഹുലിന് കോഹ് ലി വിട്ടു നല്‍കിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ചെയ്‌സ് ചെയ്യവെ രാഹുല്‍ പരാജയപ്പെട്ടത് ഇന്ത്യയുടെ സമ്മര്‍ദ്ദം കൂട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com