മിതാലിയും കൗറും മന്ദാനയും ഒരുമ്പെട്ട് ഇറങ്ങുമോ? സെമിയില്‍ ഇംഗ്ലീഷ് പരീക്ഷ കടക്കാന്‍ ഇന്ത്യന്‍ പെണ്‍പട

നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് വനിതാ ട്വന്റി20 ലോക കപ്പിലെ സെമി പോരിന് ഇന്ത്യ ഇറങ്ങുന്നത്
മിതാലിയും കൗറും മന്ദാനയും ഒരുമ്പെട്ട് ഇറങ്ങുമോ? സെമിയില്‍ ഇംഗ്ലീഷ് പരീക്ഷ കടക്കാന്‍ ഇന്ത്യന്‍ പെണ്‍പട

2017 ലോക കപ്പ് ഫൈനലില്‍ ലോര്‍ഡ്‌സില്‍ നിരാശരായി മടങ്ങേണ്ടി വന്നതിന്റെ കണക്ക് മുന്നില്‍ വെച്ച് ഇന്ത്യന്‍ വനിതകള്‍ ഇറങ്ങുകയാണ്, ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ച് ഫൈനലിലേക്ക് കടക്കാന്‍. നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് വനിതാ ട്വന്റി20 ലോക കപ്പിലെ സെമി പോരിന് ഇന്ത്യ ഇറങ്ങുന്നത്. 

കരുത്തരായ ഓസ്‌ട്രേലിയയേയും ന്യൂസിലാന്‍ഡിനേയും പാക്കിസ്ഥാനേയുമെല്ലാം തകര്‍ത്തു വിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുക. എന്നാല്‍ ലോര്‍ഡ്‌സില്‍ കഴിഞ്ഞ വര്‍ഷം നേരിട്ട ഒന്‍പത് റണ്‍സ് തോല്‍വിയുടെ ആഘാതം ഇന്ത്യയെ അലട്ടിയേക്കും. ഹര്‍മനും സ്മൃതി മന്ദാനയും മിതാലി രാജുമെല്ലാം കണക്ക് തീര്‍ക്കാന്‍ ഒരുമ്പെട്ട് ഇറങ്ങിയാല്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ജയം പിടിക്കാം. 

നിലവിലെ ചാമ്പ്യന്മാരായ വിന്‍ഡിസിനെ അവരുടെ മണ്ണില്‍ തകര്‍ത്താണ് ഇംഗ്ലണ്ട് സെമിയിലേക്ക് എത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി സ്ഥിരതയില്ലാത്ത കളിയാണ് ഇന്ത്യയില്‍ നിന്നുമുണ്ടായത്, ഏഷ്യാ കപ്പില്‍ ഉള്‍പ്പെടെ. എന്നാല്‍ 2017ലേത് പോലെ പോസിറ്റീവ് കളി ഇന്ത്യന്‍ പെണ്‍പടയില്‍ നിന്നും പ്രതീക്ഷിച്ചാണ് ആരാധകരുടെ കാത്തിരിപ്പ്. 

മന്ദാന, കൗര്‍, മിതാലി രാജ് എന്നീ മൂന്ന് പേരില്‍ ഒരാളില്‍ നിന്നെങ്കിലും മാച്ച് വിന്നിങ് ഇന്നിങ്‌സ് വരുന്നു എന്നതാണ് ഇന്ത്യയുടെ പ്ലസ് പോയിന്റ്. പ്രധാന പരിശീലകന്‍ രമേശ് പവാറിന്റെ കീഴില്‍ സ്പിന്‍ ബൗളിങ്ങിലും ഇന്ത്യ ശക്തി അറിയിച്ചു കഴിഞ്ഞു. ലെഗ് സ്പിന്നറായ പൂനം യാദവ് ഇതിനോടകം തന്നെ ടൂര്‍ണമെന്റില്‍ എട്ട് വിക്കറ്റ് പിഴുതു, രാധാ യാദവ് ഏഴ് വിക്കറ്റും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com