പണം ഇരട്ടിപ്പിക്കല്‍ ചതിയില്‍ യുവിയുടെ അമ്മയും; 50 ലക്ഷം നഷ്ടപ്പെട്ടു

700 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍
പണം ഇരട്ടിപ്പിക്കല്‍ ചതിയില്‍ യുവിയുടെ അമ്മയും; 50 ലക്ഷം നഷ്ടപ്പെട്ടു

പണം ഇരട്ടിപ്പിക്കല്‍ നിക്ഷേപ തട്ടിപ്പില്‍ ഉള്‍പ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ അമ്മയും. ഒരുകോടി രൂപ നിക്ഷേപിച്ച ശബ്‌നം സിങ്ങിനെ തിരികെ കിട്ടിയത് 50 ലക്ഷം രൂപ മാത്രം. 84 ശതമാനം വാര്‍ഷിക റിട്ടേണ്‍സ് വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപ തട്ടിപ്പ്. 

സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാധന എന്റര്‍പ്രൈസ് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്. ഇത് കടലാസ് കമ്പനിയാണെന്നും, ഹവാല ഇടപാടുകളാണ് നടത്തുന്നതന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സൂചന ലഭിച്ചു. 

700 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നിക്ഷേപത്തിന്റെ വിവരങ്ങളും ഇന്‍കം ടാക്‌സ് റിട്ടേണ്‍സിന്റെ വിവരങ്ങളും യുവരാജിന്റെ മാതാവില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഗസ്റ്റ് 23ന് ആരാഞ്ഞിരുന്നു. 

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, എനിക്കെതിരെ ഒരു നിയമ നടപടിയും ഇല്ലെന്നും, വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ശബ്‌നം സിങ് പറഞ്ഞു. ഒരു കോടി രൂപ നിക്ഷേപിച്ചതിന് പ്രതിമാസം ഏഴ് ലക്ഷം രൂപ ലഭിക്കുമെന്നായിരുന്നു യുവരാജിന്റെ അമ്മയ്ക്ക് വാഗ്ദാനം ലഭിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com