രഞ്ജി ടീമിന്റെ നിലവാരം ഉണ്ടോയെന്ന് ഭാജി; ഇംഗ്ലണ്ടില്‍ ആ നിലവാരം കണ്ടുവെന്ന് ആരാധകരും വിന്‍ഡിസ് താരവും

രാജ്‌കോട്ടില്‍ വെസ്റ്റ് ഇന്‍ഡീസ് തകര്‍ന്ന് അടിയുന്നതിന് ഇടയില്‍ പരിഹാസവുമായി ഹര്‍ഭജന്‍ സിങ് എത്തിയിരുന്നു.
രഞ്ജി ടീമിന്റെ നിലവാരം ഉണ്ടോയെന്ന് ഭാജി; ഇംഗ്ലണ്ടില്‍ ആ നിലവാരം കണ്ടുവെന്ന് ആരാധകരും വിന്‍ഡിസ് താരവും

രാജ്‌കോട്ടില്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ വളരെ എളുപ്പമായിരുന്നു. അഞ്ച് സെഷനുകള്‍ വേണ്ടി വന്നു ഇന്ത്യയുടെ 9 വിക്കറ്റുകള്‍ വീഴ്ത്താന്‍ സന്ദര്‍ശകര്‍ക്ക്. വെസ്റ്റ് ഇന്‍ഡീസിനെ മുട്ടുകുത്തിക്കാന്‍ വലിയ പ്രയത്‌നങ്ങളൊന്നും വേണ്ടി വന്നില്ല. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ജയമായിരുന്നു അവിടെ നേടിയത്. 

രാജ്‌കോട്ടില്‍ വെസ്റ്റ് ഇന്‍ഡീസ് തകര്‍ന്ന് അടിയുന്നതിന് ഇടയില്‍ പരിഹാസവുമായി ഹര്‍ഭജന്‍ സിങ് എത്തിയിരുന്നു. എലൈറ്റ് ഗ്രൂപ്പ് രഞ്ജി ട്രോഫി കളിക്കാനുള്ള യോഗ്യത എങ്കിലും ഈ വെസ്റ്റ് ഇന്‍ഡീസ് ടീമിന് ഉണ്ടോ എന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്. 

ഭാജിയുടെ ട്വീറ്റിന് മറുപടിയുമായി എത്തിയത് വെസ്റ്റ് ഇന്‍ഡീസ് മുന്‍ പേസര്‍ ടിനോയായിരുന്നു. ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരയെ ചൂണ്ടിയായിരുന്നു ടിനോ ഭാജിക്ക് മറുപടി നല്‍കിയത്. ഇംഗ്ലണ്ടിനെതിരെ നിങ്ങളുടെ ഈ ട്വീറ്റ് കണ്ടില്ലല്ലോ എന്നായിരുന്നു തിനോയുടെ മറുപടി. 

അനാവശ്യ പരാമര്‍ശമാണ് ഹര്‍ഭജനില്‍ നിന്നും ഉണ്ടായതെന്ന് ഒരു കൂട്ടം ആരാധകര്‍ വാദിക്കുമ്പോള്‍, വിമര്‍ശനങ്ങളെ ആ വഴിക്ക് കാണാന്‍ സാധിക്കണം എന്നാണ് ടിനോയ്ക്ക് മറ്റ് ചിലര്‍ നല്‍കുന്ന നിര്‍ദേശം. ഇംഗ്ലണ്ട് പര്യടനത്തില്‍ ട്വന്റി20 മത്സരം മാത്രമായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാനായത്. 2011ന് ശേഷം വിദേശ മണ്ണില്‍ തുടരുന്ന മോശം പ്രകടനത്തില്‍ നിന്ന് കരകയറാന്‍ കോഹ് ലിയുടെ ടീമിനും സാധിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com