രഹസ്യമായി പരിശീലനം, ഒടുവില്‍ പരസ്യമായി വെള്ളിയില്‍ മുത്തമിട്ടു; യൂത്ത് ഒളിംപിക്‌സില്‍ ചരിത്രം തീര്‍ത്ത് തബാബി

സീനിയര്‍, ജൂനിയര്‍ ഒളിംപിക്‌സില്‍ ജൂഡോ വിഭാഗങ്ങളിലൊന്നും ഇതുവരെ ഇന്ത്യ മെഡല്‍ നേടിയിരുന്നില്ല
രഹസ്യമായി പരിശീലനം, ഒടുവില്‍ പരസ്യമായി വെള്ളിയില്‍ മുത്തമിട്ടു; യൂത്ത് ഒളിംപിക്‌സില്‍ ചരിത്രം തീര്‍ത്ത് തബാബി

വെനസ്വേലയുടെ മരിയ ഗിമെനെസിനോട് തബാബി ദേവിക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു. പക്ഷേ അപ്പോഴേക്കും തന്റെ പേര് ചരിത്രത്തിന്റെ ഭാഗമാക്കിയിരുന്നു ഈ മണിപ്പൂരി കൗമാരക്കാരി. ജുഡോ അവസാനിപ്പിക്കാന്‍ അച്ഛനും അമ്മയും കഠിന ശ്രമം നടത്തിയതോടെ രഹസ്യമായി പരിശീലിച്ച് ഇന്ത്യയ്ക്ക് ആദ്യമായി ഈ ഇനത്തില്‍ ഒളിംപിക്‌സ് മെഡല്‍ നേടിത്തന്നിരിക്കുകയാണ് തബാബി. 

വനിതളുടെ 44 കിലോഗ്രാമില്‍ തബാബി  യൂത്ത് ഒളിംപിക്‌സില്‍ വെള്ളിയില്‍ മുത്തമിടുകയായിരുന്നു.  സീനിയര്‍, ജൂനിയര്‍ ഒളിംപിക്‌സില്‍ ജൂഡോ വിഭാഗങ്ങളിലൊന്നും ഇതുവരെ ഇന്ത്യ മെഡല്‍ നേടിയിരുന്നില്ല. 

യൂത്ത് ഒളിംപിക്‌സില്‍ റൗണ്ട് 16ല്‍ 10-0ന് ഭൂട്ടാന്‍ താരത്തോട് തബാബി
തോല്‍വി വഴങ്ങി. എന്നാല്‍ ഒരു മിനിറ്റും പതിനാറ്സെക്കന്‍ഡും മാത്രം നീണ്ട കളിയില്‍ കൊസോവന്‍ താരത്തെ തോല്‍പ്പിച്ച് സെമിയിലേക്ക് കടക്കുകയായിരുന്നു തബാബി. സെമിയില്‍ ക്രൊയേഷ്യന്‍ താരത്തെ തോല്‍പ്പിച്ച് ഫൈനലിലേക്ക് കുതിച്ചു.

പരിക്കേല്‍ക്കും എന്നതിനാല്‍ ജൂഡോ ഉപേക്ഷിക്കാനായിരുന്നു മാതാപിതാക്കളുടെ നിര്‍ദേശം എന്ന് തബാബി പറയുന്നു. മറ്റ് എന്തെങ്കിലിലും ശ്രദ്ധ കൊടുക്കൂ എന്നായിരുന്നു അവരുടെ നിര്‍ദേശം. എന്നാല്‍ ഞാന്‍ ഒളിച്ചിരുന്ന് ജൂഡോ പരിശീലിച്ച് കൊണ്ടേയിരുന്നു. പുറത്തും ഞാന്‍ ആക്രമണകാരിയായിരുന്നു. എന്നാല്‍ ആണ്‍കുട്ടികള്‍ക്കും, എന്തിന്, പെണ്‍കുട്ടികളുടെ അടുത്ത് പോലും
അടിപിടിയില്‍ തോല്‍ക്കുന്നത് എന്നെ അസ്വസ്ഥപ്പെടുത്തി. എന്നാല്‍ ജൂഡോ ജീവിതമാകെ മാറ്റുകയായിരുന്നു എന്നും തബാബി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com