കാര്യങ്ങള്‍ അത്ര പന്തിയല്ല, കള്ളം പറയുന്നത് സെലക്ടര്‍മാരെന്ന് സൂചന

വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ടീം മാനേജ്‌മെന്റ് വിഷയത്തില്‍ രോക്ഷം അറിയിച്ചതായാണ് റിപ്പോര്‍ട്ട്
കാര്യങ്ങള്‍ അത്ര പന്തിയല്ല, കള്ളം പറയുന്നത് സെലക്ടര്‍മാരെന്ന് സൂചന

മുരളി വിജയ്, കരുണ്‍ നായര്‍, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും ഇവരെയെല്ലാം മാറ്റി
നിര്‍ത്തിയതിനെ ചൊല്ലിയുള്ള വിവാദമാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ പിടിമുറുക്കുന്നത്. 

ത്രിപ്പിള്‍ സെഞ്ചുറി നേടിയതിന് ശേഷം ടീമില്‍ ഉള്‍പ്പെടുത്താതെ അവഗണിച്ചു. കാരണം എന്തെന്ന് അറിയിക്കുവാന്‍ സെലക്ടര്‍മാര്‍ തയ്യാറായിട്ടില്ല എന്നായിരുന്നു കരുണ്‍ നായരുടെ വാക്കുകള്‍. ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയതിനെ ചൊല്ലി സെലക്ടര്‍മാര്‍ ഒരു ആശയ വിനിമയവും നടത്തിയിട്ടില്ലെന്ന് മുരളി വിജയിയും പ്രതികരിച്ചു. 

ഇരുവരുടേയും തുറന്നു പറച്ചില്‍ സെലക്ടര്‍മാരെ പ്രകോപിപ്പിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ടീമില്‍ പരിഗണിക്കാതെ മാറ്റി നിര്‍ത്തിയിട്ടുണ്ട് എങ്കില്‍ അതിന്റെ കാരണം അതാത് സമയം കളിക്കാരെ അറിയിച്ചിട്ടുണ്ട് എന്നാണ് സെലക്ടര്‍മാരുടെ വിശദീകരണം. ഇതില്‍ ആര് പറയുന്നതാണ് സത്യം? വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ടീം മാനേജ്‌മെന്റ് വിഷയത്തില്‍ രോക്ഷം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. 

രോഹിത് ശര്‍മ, കരുണ്‍ നായര്‍, മുരളി വിജയ് എന്നിവരോട് ടെസ്റ്റ് ടീമില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് സംബന്ധിച്ച് ഒരു ആശയ വിനിമയവും സെലക്ടര്‍മാര്‍ നടത്തിയിട്ടില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരസ്യമായി പ്രതികരിച്ചതിന് കാരണം ആരാഞ്ഞ് ബിസിസിഐ ഒരു ക്രിക്കറ്റ് താരത്തിനും നോട്ടീസ് അയച്ചിട്ടില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സുപ്രീംകോടതി നിയോഗിച്ച ഭരണാധികാര സമിതിയും വിഷയത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ല. നായകന്‍, കോച്ച്, ക്രിക്കറ്റ് താരങ്ങള്‍, സെലക്ടര്‍മാര്‍ എന്നിവരെ ഒരുമിച്ച് ഇരുത്തി, അവര്‍ക്ക് പറയുവാനുള്ള കാര്യങ്ങള്‍ കേട്ടാല്‍, ഇപ്പോഴുണ്ടായിരിക്കുന്ന ആശയക്കുഴപ്പത്തിന് പരിഹാരമാകും എന്ന നിര്‍ദേശമാണ് ഇപ്പോള്‍ ഉയരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com