അമ്മയുടെ കാന്‍സറിനുള്ള മരുന്ന് കഴിച്ച് വിലക്ക് വാങ്ങിയ പാക് താരം; ഉത്തേജക മരുന്ന് വിവാദത്തില്‍ ഷെഹ്‌സാദിന്റെ വാദം

ഛര്‍ദ്ദി ഉള്‍പ്പെടെ ബുദ്ധിമുട്ട് നേരിട്ട ദിവസം ഭാര്യ നല്‍കിയ അമ്മയുടെ മരുന്നാണ് താന്‍ കഴിച്ചതെന്ന് പാക് താരം നല്‍കിയ വിശദീകരണമാണ് പുറത്തു വരുന്നത്
അമ്മയുടെ കാന്‍സറിനുള്ള മരുന്ന് കഴിച്ച് വിലക്ക് വാങ്ങിയ പാക് താരം; ഉത്തേജക മരുന്ന് വിവാദത്തില്‍ ഷെഹ്‌സാദിന്റെ വാദം

ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ട് കളിക്കളത്തില്‍ നിന്നും അഞ്ച് മാസത്തെ വിലക്ക് നേരിടുകയാണ് പാക്കിസ്ഥാന്‍ ഓപ്പണര്‍ അഹ്മദ് ഷെഹ്‌സാദ്. ഛര്‍ദ്ദി ഉള്‍പ്പെടെ ബുദ്ധിമുട്ട് നേരിട്ട ദിവസം ഭാര്യ നല്‍കിയ അമ്മയുടെ മരുന്നാണ് താന്‍ കഴിച്ചതെന്ന് പാക് താരം നല്‍കിയ വിശദീകരണമാണ് പുറത്തു വരുന്നത്. 

മെയ് മൂന്നിന്, പാക്കിസ്ഥാന്‍ കപ്പില്‍ ബലുചിസ്ഥാനെതിരായ കളിയുടെ ദിനം ശാരീരിക ബുദ്ധിമുട്ട് നേരിട്ടു. ആ സമയം അമ്മയ്ക്കുള്ള മരുന്ന് ഡ്രോനോബിനോള്‍ ഭാര്യ തനിക്ക് നല്‍കുകയായിരുന്നു. കാന്‍സര്‍ രോഗികള്‍ക്ക് നിര്‍ദേശിക്കുന്ന മരുന്നാണ് ഇത്. ഉത്തേജക മരുന്ന് പരിശോധനയില്‍, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കഴിച്ച മരുന്നിന്റെ വിശദാംശം നല്‍കാന്‍ നിര്‍ദേശിച്ചുവെങ്കിലും മരുന്നിന്റെ പേര് അറിയാതിരുന്നതിനെ തുടര്‍ന്ന് മൗനം പാലിക്കുകയായിരുന്നു എന്നാണ് ഷെഹ്‌സാദിന്റെ വിശദീകരണം. 

വാഡയും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും നിരോധിച്ച ടിഎച്ച്‌സിയുടെ അംശമാണ് ഷെഹ്‌സാദില്‍ നിന്നും ലഭിച്ചത്. എന്നാല്‍ അമ്മയ്ക്കുള്ള മരുന്നാണ് താന്‍ കഴിച്ചത് എന്ന് തെളിയിക്കാന്‍ അമ്മയ്ക്ക് ഡ്രോണോബിനോള്‍ നിര്‍ദേശിച്ചുള്ള ഡോക്ടറുടെ കുറിപ്പും ഷെഹ്‌സാദ് പാക് ക്രിക്കറ്റ് ബോര്‍ഡിന് മുന്‍പാകെ വെച്ചു. ആദ്യം തനിക്കെതിരെ ഉയര്‍ന്ന കണ്ടെത്തലുകള്‍ നിഷേധിച്ച ഷെഹ്‌സാദ് ഒടുവില്‍ ആന്റി ഡോപ്പിങ് പോളിസി ലംഘിച്ചതായി സമ്മതിച്ചു. എന്നാല്‍ ഡ്രോനോബിനോള്‍ കഴിച്ചതിനെ തുടര്‍ന്നാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com