മിടുവില്‍ പുല്ലേല ഗോപിചന്ദിനെതിരെ ജ്വാല ഗുട്ട; മാനസീക പീഡനം വര്‍ഷങ്ങളോളം നീണ്ടു

മിടുവില്‍ പുല്ലേല ഗോപിചന്ദിനെതിരെ ജ്വാല ഗുട്ട; മാനസീക പീഡനം വര്‍ഷങ്ങളോളം നീണ്ടു

നേരിട്ട ലൈംഗീക അതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുന്ന മീ ടു ക്യാമ്പെയ്ന്‍ ബാഡ്മിന്റണിലേക്കും. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയാണ് താന്‍ നേരിട്ട മാനസീക പീഡനത്തെ കുറിച്ച് മീ ടു ക്യാമ്പെയ്‌നിലൂടെ വെളിപ്പെടുത്തുന്നത്. 

പരിശീലകന്‍ പുല്ലേല ഗോപിചന്ദും ജ്വാല ഗുട്ടയും തമ്മിലുള്ള അസ്വാര്യസങ്ങള്‍ ബാഡ്മിന്റണ്‍ ലോകത്ത് പരസ്യമായിരുന്നു. മീ ടു ക്യാമ്പെയ്‌നിലൂടെ, പേര് വെളിപ്പെടുത്താതെ ഗോപിചന്ദിനെ തന്നെയാണ് ജ്വാല ഗുട്ട ലക്ഷ്യം വയ്ക്കുന്നത്. 2006 മുതല്‍, ഗോപിചന്ദ് ബാഡ്മിന്റണ്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ  തലവന്‍ ആയത് മുതല്‍ എന്നെ നിരന്തരം ടീമില്‍ നിന്നും മനഃപൂര്‍വം ഒഴിവാക്കുകയാണ് എന്ന് ജ്വാല പറയുന്നു. 

ദേശീയ ചാമ്പ്യനായിട്ടു കൂടി എന്നെ ടീമില്‍ നിന്നും ഒഴിവാക്കി. റിയോ ഒളിംപിക്‌സിന് ശേഷം മടങ്ങി എത്തിയതിന് ശേഷവും എന്നെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ഞാന്‍ കളി നിര്‍ത്തിയതിനുള്ള ഒരു കാരണവും ഇതാണ്. 2006 മുതല്‍ 2016 വരെ ഞാന്‍ നിരന്തരം ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടുകൊണ്ടേയിരുന്നു. 

2009ല്‍ ലോക റാങ്കിങ്ങില്‍ 9ാം സ്ഥാനത്തെത്തിയപ്പോള്‍ ഞാന്‍ ദേശീയ ടീമിലേക്ക് വീണ്ടുമെത്തി. ആ സമയം കളിയിലെ എന്റെ പങ്കാളികളെ ഭീഷണിപ്പെടുത്തി എന്നില്‍ നിന്നും അകറ്റി എന്നെ ഒറ്റപ്പെടുത്തുവാനാണ് അദ്ദേഹം ശ്രമിച്ചത്. റിയോ ഒളിംപിക്‌സിന് ശേഷം ഞാന്‍ മിക്‌സഡ് കളിക്കാന്‍ പോകുന്ന താരത്തേയും ഭീഷണിപ്പെടുത്തി. അങ്ങിനെ ഞാന്‍ ടീമില്‍ നിന്നും പുറത്താക്കപ്പെട്ടുവെന്നും ജ്വാല ഗുട്ട പറയുന്നു. 

എന്നാല്‍ ജ്വാല ഗുട്ട ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാന്‍ ഗോപിചന്ദ് തയ്യാറായില്ല. ബോളിവുഡ് താരം തനുശ്രീ ദത്തയുടെ നാന പടേക്കറിനെതിരായ ആരോപണത്തോടെ ഒരിടയ്ക്ക് ഉറങ്ങി കിടക്കുകയായിരുന്ന മീ ടു ക്യാമ്പെയ്ന്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ശക്തി പ്രാപിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com