ലൈംഗിക ബന്ധത്തില്‍ ഉഭയ സമ്മതത്തിനുള്ള പ്രാധാന്യം; കളിക്കാര്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി കീവീസ് ക്രിക്കറ്റ് അസോസിയേഷന്‍

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം
ലൈംഗിക ബന്ധത്തില്‍ ഉഭയ സമ്മതത്തിനുള്ള പ്രാധാന്യം; കളിക്കാര്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി കീവീസ് ക്രിക്കറ്റ് അസോസിയേഷന്‍

ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നതില്‍ ഉഭയസമ്മതത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് കളിക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങുടെ ഹാന്‍ഡ്ബുക്കില്‍ ഉള്‍പ്പെടുത്തി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് പ്ലേയേഴ്‌സ് അസോസിയേഷന്‍. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. 

ശരീയായ തീരുമാനം എടുക്കുക എന്നത് ജീവിതത്തിലെ ഏത് ഘട്ടത്തിലും പ്രധാനപ്പെട്ട കാര്യമാണ്. ലൈംഗീക ബന്ധത്തിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍, സമ്മതം എന്നതിന് വലിയ പ്രാധാന്യം നല്‍കണം. സാഹചര്യം ഏതായാലും ഉഭയസമ്മതം എന്നത് വളരെ പ്രധാനം തന്നെയാണ് എന്നാണ് കീവീസ് ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ ബുക്കില്‍ പറയുന്നത്. 

മറ്റൊരു വ്യക്തിയുമായി റിലേഷന്‍ഷിപ്പിന് താത്പര്യം ഉണ്ട് എങ്കില്‍ ഓരോ വട്ടവും നിങ്ങള്‍ സമ്മതം ചോദിച്ചിരിക്കണം എന്നാണ് നിയമം എന്നും ഹാന്‍ഡ് ബുക്കില്‍ പറയുന്നു. മീ ടു പോലെ ഹാഷ് ടാഗ് ക്യാമ്പെയ്‌നിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഒന്നൊന്നായി പുറത്തു വരുമ്പോഴാണ് കിവീട് ക്രിക്കറ്റ് കളിക്കാരെ ബോധവാന്‍മാരാക്കാന്‍ ശ്രമിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com