അനിശ്ചിതത്വം തുടരുന്നു, ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം സുപ്രീംകോടതിയിലേക്ക്

അനിശ്ചിതത്വം തുടരുന്നു, ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം സുപ്രീംകോടതിയിലേക്ക്

മുംബൈ: മുംബൈ വേദിയാവുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തെ ചൊല്ലിയുള്ള തര്‍ക്കം സുപ്രീംകോടതിയിലേക്ക്. ഒക്ടോബര്‍ 29ന് നടക്കുന്ന ഏകദിന മത്സരത്തിനായി അഡ്‌ഹോക് കമ്മിറ്റിയെ നിയോഗിക്കണം എന്നായിരുന്നു ബോംബെ ഹൈക്കോടതിക്ക് മുന്‍പാകെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്. 

ഈ ആവശ്യം സുപ്രീംകോടതിക്ക് മുന്‍പാകെ ഉന്നയിക്കാനായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഉദ്യോഗസ്ഥരുടെ അഭാവത്തില്‍
പേയ്‌മെന്റിന് ചെക്കുകള്‍ ഒപ്പിടുവാന്‍ സാധിക്കുന്നില്ലെന്ന വാദമായിരുന്നു മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഉന്നയിച്ചിരുന്നത്. 

ബോംബെ ഹൈക്കോടതി ഈ വര്‍ഷം ആദ്യം വിരമിച്ച രണ്ട് ജഡ്ജിമാരെ ഉള്‍പ്പെടുത്തി മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഭരണനിര്‍വഹണ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ആവശ്യത്തെ തള്ളി. ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നതില്‍ ഉള്‍പ്പെടെ നേരിടുന്ന ബുദ്ധിമുട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. 

സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കുള്ള സൗജന്യ പാസ് വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിന് വേദിയാവില്ലെന്ന് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്. 90 ശതമാനം ടിക്കറ്റും വിപണിയില്‍ വില്‍പ്പനയ്ക്ക് വയ്ക്കണം എന്നായിരുന്നു സുപ്രീംകോടതി നിയോഗിച്ച ഭരണനിര്‍വഹണ സമിതിയുടെ നിര്‍ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com