വിക്കറ്റിന് പിന്നില്‍ നിന്നും റിഷഭ് വഴങ്ങിയത് 103 റണ്‍സ്; പക്ഷാഭേദത്തിന്റെ കളിയെന്ന് വിമര്‍ശനം

വിക്കറ്റിന് പിന്നില്‍ താന്‍ അത്ര പോരായെന്ന് റിഷഭ് തെളിയിക്കുകയാണ് വിന്‍ഡിസിനെതിരായ ടെസ്റ്റ് പരമ്പരയിലും
വിക്കറ്റിന് പിന്നില്‍ നിന്നും റിഷഭ് വഴങ്ങിയത് 103 റണ്‍സ്; പക്ഷാഭേദത്തിന്റെ കളിയെന്ന് വിമര്‍ശനം

ഓവല്‍ ടെസ്റ്റിലെ സെഞ്ചുറി പ്രകടനത്തിന് പിന്നാലെ ടീമിലെ തന്റെ സ്ഥാനം ഏതാണ്ട് ഉറപ്പിക്കാന്‍ റിഷഭ് പന്തിനായി. പക്ഷേ അപ്പോഴും വിക്കറ്റ് കീപ്പിങ്ങിലെ റിഷഭിന്റെ പോരായ്മയ്ക്ക് നേരെ പലരും നെറ്റിചുളിച്ചിരുന്നു. വിക്കറ്റിന് പിന്നില്‍ താന്‍ അത്ര പോരായെന്ന് റിഷഭ് തെളിയിക്കുകയാണ് വിന്‍ഡിസിനെതിരായ ടെസ്റ്റ് പരമ്പരയിലും.

റിഷഭ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം 103 ബൈസ് ആണ് റിഷഭ് കാരണം ബൗളര്‍മാരുടെ പേരില്‍ കുറിക്കപ്പെട്ടത്. ഇംഗ്ലണ്ട് പരമ്പരയില്‍ ആറ് ഇന്നിങ്‌സില്‍ നിന്നും 76 ബൈസ് ആണ് റിഷഭ് വഴങ്ങിയത്. അതില്‍ 20-25 റണ്‍സ് മാത്രമാണ് റിഷഭിന്റേതല്ലാത്ത പിഴവില്‍ നിന്നും വന്നത്. 

ടെസ്റ്റ് ലെവല്‍ വിക്കറ്റ് കീപ്പിങ്ങിലേക്ക് ഉയരാന്‍ പന്തിന് ഇനിയും സമയം വേണം എന്നതാണ് ഇതോടെ വ്യക്തമാകുന്നത്. സമയം നല്‍കാന്‍ ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ വിക്കറ്റ് കീപ്പിങ്ങിന്റെ പ്രാഥമിക പാഠം പോലും കൃത്യമല്ലാത്ത ഒരു കളിക്കാരനെ, ഐപിഎല്‍ ഫോം മാത്രം കണ്ട് ടീമിലേക്ക് പരിഗണിക്കുന്നത് നീതിയല്ല എന്നാണ് അനില്‍ കുബ്ലേ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയത്. 

വിക്കറ്റ് കീപ്പിങ്ങിലെ പോരായ്മ ചൂണ്ടി പാര്‍ഥീവ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവരെ തഴഞ്ഞതും റിഷഭിന്റെ വിഷയത്തില്‍ പലരും ചൂണ്ടിക്കാണിക്കുന്നു. വൃദ്ധിമാന്‍ സാഹ കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ ഇനിയും സമയം എടുക്കും എന്നതും, മികച്ച ഇന്നിങ്‌സ് കാര്‍ത്തിക്കിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാത്തതുമാണ് റിഷഭിന് ടീമില്‍ സ്ഥാനം നല്‍കുന്നത്. വിന്‍ഡിസിനെതിരായ ഏകദിന ടീമില്‍ ഉള്‍പ്പെട്ടതോടെ ധോനിയുടെ പിന്‍ഗാമിയായി റിഷഭിനെ വിലയിരുത്തപ്പെടുന്നതും ശക്തമാണ്. എന്നാല്‍ അതിനിടയിലാണ് റിഷഭിന്റെ വിക്കറ്റ് കീപ്പിങ്ങിലെ പോരായ്മ വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തു വരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com